നിനോയുടേയും അനുശാന്തിയുടേയും വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 150 ലേറെ നീലച്ചിത്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: സ്വന്തം മകളേയും ഭര്‍ത്താവിനേയും കൊലക്കത്തിക്ക് ഇട്ടുകൊടുത്ത ശേഷം അനുശാന്തിയെ നിനോ മാത്യു എന്ന നാല്‍പതുകാരനോടൊപ്പം ജീവിക്കാന്‍ പ്രേരിപ്പിച്ച ഘടകം ലൈംഗികതയോടുള്ള അടങ്ങാത്ത ആവേശമായിരുന്നു. ഭര്‍ത്താവ് ലിജീഷില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന ഭര്‍തൃസുഖത്തില്‍ തൃപ്തയാകാത്ത മനസ്സായിരുന്നു അനുശാന്തിയുടേത്. കെ.എസ്.ഇ.ബി അസി.എന്‍ഞ്ചിനീയറായ ലിജിഷ് ആഴ്ചയില്‍ ഒരു ദിവസമോ രണ്ടു ദിവസമോ ആണ് ആലങ്കോട്ടെ വീട്ടിലെത്തുന്നത്. തനിക്ക് ലഭിക്കാതെ പോകുന്ന ലൈഗിംക സുഖത്തെക്കുറിച്ച് പലപ്പോഴും അടുത്ത സുഹൃത്തായ നിനോയോട് അനുശാന്തി പറയുമായിരുന്നു. അനുശാന്തിയുടെ ഈ വിഷമം നിനോമാത്യു പിന്നീട് നന്നായി മുതലാക്കുകയായിരുന്നു.

നിനോയുടേയും അനുശാന്തിയുടേയും വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 150 ലേറെ നീലച്ചിത്രം
നിനോ മാത്യുവും അനുശാന്തിയും
ആദ്യമൊക്കെ ജോലി സ്ഥലത്ത് ജോലി സംബന്ധമായ പല വിഷമഘട്ടങ്ങളിലും പ്രോജക്ട് മാനേജരായ നിനോ ടീം ലീഡറായ അനുശാന്തിയെ സഹായിച്ചിരുന്നു. കമ്പനിയിലെത്തുന്ന പല പുതിയ പ്രോജക്ടുകളിലും അനുശാന്തിയേക്കാളും മികച്ച ഐ.ടി പ്രൊഫഷണലുകള്‍ ഉണ്ടായിരുന്നിട്ടും നിനോ മാത്യുവിന്റെ പ്രത്യേക താല്‍പര്യമായിരുന്നു അനുശാന്തിയെ ടീം ലീഡര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തികൊണ്ടുവന്നത്. ഈ ബന്ധമാണ് എട്ടുമാസം കൊണ്ട് പ്രണയമായും അതിലൂടെ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേയ്ക്കും നയിച്ചത്.

അനുശാന്തിയെ ആശ്വസിപ്പിക്കാനായി പലപ്പോഴും നിനോ സ്വന്തം കാറില്‍ അനുശാന്തിയേയും കൂട്ടി യാത്രകള്‍ നടത്തി. ഈ യാത്രകളിലാണ് ലിജേഷ് നല്‍കാതിരുന്ന ശാരീരിക സുഖം നിനോ പലതവണ അനുശാന്തിക്ക് നല്‍കിയത്.
നിനോയുടേയും അനുശാന്തിയുടേയും വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 150 ലേറെ നീലച്ചിത്രം
അനുശാന്തി
ഇവരുടെ ബന്ധം ഓഫീസിലെ ചിലരുടെ കാതുകളിലെത്തിയതോടെ ഇത്തരം രഹസ്യയാത്രകളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ നിനോയുടെ ഭാര്യ ഷിനിയെ അറിയിച്ചു. ഇതേതുടര്‍ന്ന് മാസങ്ങളായി നിനോയും ഭാര്യയും അകന്നുകഴിയുകയാണ്.

ഇരട്ട കൊലപാതകത്തിന് ശേഷം അന്വേഷണത്തിനായി നിനോയേയും കൂട്ടി കുളത്തൂര്‍ കരിമണലിലെ നിനോയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെപ്പോലും നാണിപ്പിക്കുന്ന കാഴ്ചകളാണ് പരിശോധയില്‍ കണ്ടെത്തിയത്. കൊലപാതത്തിന് ഉപയോഗിച്ച കത്തി, ബേസ്ബാള്‍ ബാറ്റ്, മുളകുപൊടി, ആഭരണങ്ങള്‍ എന്നിവയ്ക്കു പുറമേ നൂറിലധികം നീലച്ചിത്ര സിഡികളും ലൈംഗിക ഉത്തേജക മരുന്നുകളും അനുശാന്തിയുടെ അടിവസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
നിനോയുടേയും അനുശാന്തിയുടേയും വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 150 ലേറെ നീലച്ചിത്രം
അനുശാന്തിയുടെ ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയിലും പോലീസിന് അനുശാന്തിയുടെ സ്വകാര്യഅലമാരിയില്‍ നിന്നും 40 ഓളം നീലച്ചിത്ര സിഡികള്‍പിടിച്ചെടുത്തു. അനുശാന്തിയുടേയും നിനോയുടേയും നീലച്ചിത്ര കളക്ഷന്‍ കണ്ട് സത്യത്തില്‍ ഞെട്ടിയത് പോലീസ് ഉദ്യോഗസ്ഥരാണ്. ഇരുവര്‍ക്കും നീലച്ചിത്രനിര്‍മ്മാണം ഉണ്ടായിരുന്നുവോ എന്നുപോലും പോലീസിന് സംശയമായി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തിരുവനന്തപുരത്തെ ബീമാപ്പള്ളിയിലുള്ള ഒരു സുഹൃത്തുവഴിയാണ് നിനോമാത്യു ഇത്തരം നീലച്ചിത്ര സിഡികള്‍ വാങ്ങിച്ചിരുന്നതെന്നും പലപ്പോഴും ഇരുവരും ഇത്തരം സിഡികള്‍ ഒരുമിച്ചിരുന്ന് കാണുകയും ലിജീഷ് ഇല്ലാത്ത ദിവസങ്ങളില്‍ അനുശാന്തിക്ക് രാത്രികാലങ്ങളില്‍ കാണാനാണ് ഇത്തരം സിഡികള്‍ താന്‍ വീട്ടില്‍കൊടുത്തുവിട്ടിരുന്നതെന്നും നിനോ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിനോയുടെ നിര്‍ബന്ധപ്രകാരമായിരുന്നു അനുശാന്തി ലിജേഷുമായും വീട്ടുകാരുമായും അകന്നുകഴിയാന്‍ തീരുമാനിച്ചത്. വീട്ടിലുള്ളപ്പോള്‍ പ്രോജക്ട് വര്‍ക്കെന്ന പേരില്‍ വീട്ടിലെ മുകളിലത്തെ നിലയില്‍ അനുശാന്തി കഴിച്ചുകൂട്ടി. കുട്ടിയെപ്പോലും തന്റെയടുത്ത് അടുപ്പിച്ചിരുന്നില്ല. അതുകൊണ്ട് ലിജേഷിന്റെ മാതാവ് കൊല്ലപ്പെട്ട ഓമനയോടൊപ്പമായിരുന്നു മിക്കപ്പോഴും മകള്‍ സ്വസ്ഥിക ഉറങ്ങാറ്.

അര്‍ദ്ധരാത്രി കഴിഞ്ഞാലും മരുമകളുടെ മുറിയില്‍ ലൈറ്റ് കണ്ടിട്ടുണ്ടെങ്കിലും ജോലികൂടുതലുണ്ടാകുമെന്നുകരുതി താന്‍ ചോദിക്കാന്‍ പോയിട്ടില്ലെന്നും ലിജീഷിന്റെ അച്ഛന്‍ തങ്കപ്പന്‍ ചെട്ടിയാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രോജക്ട് വര്‍ക്കിന്റെ പേരില്‍ പലപ്പോഴും നീലച്ചിത്രം കണ്ടു തീര്‍ക്കുകയും മൊബൈല്‍ ഫോണില്‍ നിനോയെ വിളിക്കുകയുമായിരുന്നു അനുശാന്തിയുടെ രീതി. ഇതിനായി പ്രത്യേക സിം നിനോ അനുശാന്തിക്ക് സമ്മാനിച്ചിരുന്നു. രണ്ട് സിം ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈലില്‍ രണ്ടും സിമ്മും ഊരിമാറ്റിയശേഷം നിനോ നല്‍കിയ സിം ഇട്ടായിരുന്നു ഫോണ്‍ സംഭാഷണം. രാത്രിയില്‍ വിളിക്കുന്‌പോള്‍ അനുശാന്തിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നത് കണ്ട് ലിജേഷ് വിവരം തിരക്കിയിരുന്നെങ്കിലും ജോലി കൂടുതലുള്ളത് കൊണ്ട് ആരും ശല്യം ചെയ്യാതിരിക്കാനാണെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മ ഓമനയുടെ മൊബൈലിലേയ്ക്ക് വിളിച്ചാല്‍ മതിയെന്നുമായിരുന്നു അനുശാന്തി ലിജീഷിന് നല്‍കിയ മറുപടി.

നിനോയുടേയും അനുശാന്തിയുടേയും വീട്ടില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 150 ലേറെ നീലച്ചിത്രം
ലിജീഷ്
എന്നാല്‍ കൊലപാതകത്തിന് രണ്ട് ആഴ്ചമുമ്പാണ് ഭാര്യ അനുശാന്തിയും നിനോമാത്യുവും തമ്മിലുള്ള അവിഹിത ബന്ധം ഭര്‍ത്താവ് ലിജീഷ് അറിയുന്നത്. അനുശാന്തിയുടെ മൊബൈല്‍ ഫോണില്‍ കണ്ട നിനോയുടെ ഫോട്ടോകളും അര്‍ദ്ധരാത്രി വരുന്ന നിനോയുടെ അശ്ലീല മെസേജുകളും ലിജീഷിനെ വേദനിപ്പിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ ബന്ധത്തെ ന്യായീകരിക്കാനാണ് അനുശാന്തി ശ്രമിച്ചത്.

ഇതു കേട്ടാണ് നിനോയൊടൊപ്പം ജീവിക്കാന്‍ അനുശാന്തിക്ക് ലിജീഷ് അനുവാദം നല്‍കുന്നതും പകരം നാലുവയസുകാരി മകളെമാത്രം തനിക്ക് വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതും. എന്നാല്‍ വീണ്ടും ബന്ധം വളര്‍ന്നതോടെ നിനോയുടെ പേരില്‍ ലീജീഷ് ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു തുടങ്ങിയ്.

ഇതിനായി നിനോമാത്യു ബീമാപള്ളിയില്‍ നിന്നും ക്രൈം ത്രില്ലര്‍ സിനിമകളുടെ സിഡികള്‍ വാങ്ങി കണ്ടു. അനുശാന്തി കൊലനടത്തിയാല്‍ രക്ഷപ്പെടേണ്ട വഴികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് വാട്‌സ് അപ്പ് വഴി നിനോക്ക് കൈമാറി. ക്രൈം സിനിമകളില്‍ നിന്നാണ് കത്തിയുപയോഗിച്ച് കഴുത്തില്‍ തന്നെ വെട്ടാന്‍ നിനോ മാത്യു തീരുമാനിച്ചത്. ഇങ്ങനെ വെട്ടുന്‌പോള്‍ അധികം ഒച്ച പുറത്തുവരില്ലെന്നും നിനോ മനസ്സിലാക്കി. എന്തായാലും ഇരുവര്‍ക്കും പുറമേ മറ്റാര്‍ക്കെങ്കിലും കൊലപാതത്തില്‍ പങ്കുണ്ടോ എന്നറിയാന്‍ ഇരുവരുടേയും ഫോണ്‍ സംഭാഷണങ്ങളും മെസേജുകളും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Crime, Police, Attingal Twin Murder, Nino Mathew, Anu Santhi, Extra martial affair, Techno park Employes, Police seized 150 blue film CD's in Nino and Anusanthi's house
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script