വീടിന്റെ അരമതിലില്‍ ഇരുന്ന് യുവ ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; ഭാര്യ ബഹളം വച്ചതോടെ രക്ഷപ്പെട്ട പ്രതികളെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
Mar 17, 2020, 14:16 IST
കോട്ടയം: (www.kvartha.com 17.03.2020) മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ വീടിന്റെ മുകളിലെ അരമതിലില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസിലെ പ്രധാന പ്രതി പിടിയില്‍. ആര്‍പ്പൂക്കര മുതിരക്കാലായില്‍ എം ആര്‍ രോഹിത്തിനെ(23)യാണ് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ പിടിയിലായ ആര്‍പ്പൂക്കര സ്വദേശി അന്‍സില്‍(26) റിമാന്‍ഡിലാണ്.
രാത്രി വീടിന്റെ മുകളില്‍ മൊബൈല്‍ ഫോണും കൈയും കണ്ട് ഡോക്ടറുടെ ഭാര്യ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. അല്‍പസമയത്തിനു ശേഷം വീട്ടില്‍ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തില്‍ പ്രതികള്‍ ഡോക്ടറുടെ വീട്ടില്‍ വീണ്ടും കയറിച്ചെന്നു. ആ സമയം ഇയാളുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ കണ്ട് യുവതി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു.
പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഭാഗത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kottayam, Doctor, House, Arrest, Police, Attempts to Capture Young Doctor's Bedroom Footage on Mobile
രാത്രി വീടിന്റെ മുകളില്‍ മൊബൈല്‍ ഫോണും കൈയും കണ്ട് ഡോക്ടറുടെ ഭാര്യ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. അല്‍പസമയത്തിനു ശേഷം വീട്ടില്‍ ബഹളം കേട്ടത് അന്വേഷിക്കാനെന്ന ഭാവത്തില്‍ പ്രതികള്‍ ഡോക്ടറുടെ വീട്ടില്‍ വീണ്ടും കയറിച്ചെന്നു. ആ സമയം ഇയാളുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ കണ്ട് യുവതി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ അറിയിച്ചു.
പൊലീസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഭാഗത്ത് എത്തിയപ്പോഴാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.