പട്ടാപകല്‍ എ ടി എം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍
Jul 29, 2021, 18:58 IST
ചിറയിന്‍കീഴ്: (www.kvartha.com 29.07.2021) പട്ടാപകല്‍ എ ടി എം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ
ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് ശാര്‍കര ജംഗ് ഷനിലുള്ള ഇന്‍ഡ്യ വണ്‍ എ ടി എമില്‍ ബുധനാഴ്ച വൈകിട്ട് 5.30 മണിയോട് കൂടിയാണ് സംഭവം. എ ടി എമില്‍ ക്യാഷ് നിറക്കാനായി സര്‍വീസ് എക്‌സിക്യൂടീവ് ആയി ജോലി നോക്കുന്ന രമേശ് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്.
എടിഎമിന്റെ ഷടെര്‍ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെടുകയും അകത്തു എന്തോ ശബ്ദം കേള്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഷടെര്‍ ഉയര്‍ത്തിനോക്കിയപ്പോള്‍ കണ്ട കാഴ്ച രണ്ടു പേര്‍ വെട്ടുകത്തിയും കട്ടിങ് മെഷീനും ഉപയോഗിച്ചു എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് .
ഉടന്‍ തന്നെ പ്രതികളെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പേരുവിവരങ്ങള്‍ വെളിപ്പെടുത്താനോ അന്വേഷണവുമായി സഹകരിക്കാനോ തയാറായില്ല. പ്രതികള്‍ മദ്യപിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
വിനീഷ് (28), സന്തോഷ് നിവാസ്, കമലേശ്വരം, മണക്കാട്, തിരുവന്തപുരം, പ്രമോദ് (22), പുതുവല്‍ പുത്തന്‍വീട്, മുട്ടത്തറ, തിരുവനന്തപുരം എന്നിവരെ ചിറയിന്‍കീഴ് എസ് എച് ഒ ജി ബി മുകേഷിന്റെ നേതൃത്വത്തില്‍ എ എസ് ഐ ബൈജു, എ എസ് ഐ സുരേഷ്, സി പി ഒ മാരായ വിഷ്ണു, സുജീഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് വിരല്‍ അടയാളവിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. എ ടി എമില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അതിന്റെ ഫ്രാഞ്ചൈസി കൃഷ്ണ ഏജന്‍സി ഉടമ ബൈജു അറിയിച്ചു. പ്രതികളെ ആറ്റിങ്ങല്‍ ജെ എഫ് എം സി 3 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്ഥലത്ത് വിരല്‍ അടയാളവിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. എ ടി എമില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അതിന്റെ ഫ്രാഞ്ചൈസി കൃഷ്ണ ഏജന്‍സി ഉടമ ബൈജു അറിയിച്ചു. പ്രതികളെ ആറ്റിങ്ങല്‍ ജെ എഫ് എം സി 3 കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Attempted robbery by opening ATM in broad daylight; 2 arrested, Thiruvananthapuram, News, Robbery, ATM, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.