വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

 


ADVERTISEMENT

കൊല്ലം:(www.kvartha.com 20/02/2018) വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ മുന്‍ മണ്ഡലം സെക്രട്ടറി കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ഷിബു ബഷീറാണ് അറസ്റ്റിലായത്. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കരുനാഗപ്പള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2010ലാണ് കേസിനാസ്പതമായ സംഭവം നടന്നത്.

പലചരക്ക് വ്യാപാരിയായ കുരിക്കശ്ശേരില്‍ ഗോപിനാഥന്‍പിള്ളയെ വൃക്തിവൈരാര്യത്തിന്റെ പേരിയില്‍ ഇയാള്‍ കൊട്ടേഷന്‍ നല്‍കി വെട്ടുകയായിരുന്നു. തലയ്ക്ക് മാരകമായി വെട്ടേറ്റ ഗോപിനാഥന്‍പിള്ള ദീര്‍ഘകാലം ചികിത്സയിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസംമ്പര്‍ക്ക പരിപാടയില്‍ പരാതി സമര്‍പിച്ചതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

കരുനാഗപ്പള്ളി അ സി പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗോപകുമാറിനായിരുന്നു അന്വേഷണ ഉത്തരവ്. കേസില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയതിരുന്നു. ഗോപിനാഥന്‍പിള്ളയെ വധിക്കാന്‍ ശിവസേന പ്രവര്‍ത്തകന് ഇയാള്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

ഏഴ് എട്ടു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കേസിലെ സൂത്രധാരന്‍ പിടിയിലാകുന്നത്. ഇയാള്‍ അണ്‍എയ്ഡഡ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേസിനെ തുടര്‍ന്ന് സ്‌കുളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Murder Attempt, Youth Congress, Police, Arrest, Attempted murder of  trader; Youth Congress former constituency secretary arrest
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia