ഐലന്‍ഡ് എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം; ടി ടി ആറിനെതിരെ പരാതി

 


തിരുവനന്തപുരം: (www.kvartha.com 29.04.2021) ഐലന്‍ഡ് എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഐലന്‍ഡ് എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം; ടി ടി ആറിനെതിരെ പരാതി

ടിടിആര്‍ പി എച്ച് ജോണ്‍സണ്‍ തന്നെ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. സ്ലീപ്പര്‍ ടികെറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ടേഴ്സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

Keywords:  Attempted assault on a young woman on the Island Express; Complaint against TTR, Thiruvananthapuram, News, Local News, Complaint, Molestation attempt, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia