മണിയുടെ പ്രസംഗം പര്‍വ്വതീകരിക്കാന്‍ ശ്രമം: എം.വി ഗോവിന്ദന്‍

 



മണിയുടെ പ്രസംഗം പര്‍വ്വതീകരിക്കാന്‍ ശ്രമം: എം.വി ഗോവിന്ദന്‍
കൊച്ചി: എം.എം മണിയുടെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത് പര്‍വ്വതീകരിക്കാന്‍ യുഡിഎഫ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍. 

ഇതിനുമുമ്പും കൊലപാതകം നടന്നിട്ടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും കൊന്നിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ മാര്‍ക്‌സിസ്റ്റുകാരേയും മാര്‍ക്‌സിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരേയും കൊന്നിട്ടുണ്ട്. ഇക്കാര്യം എംഎം ഹസ്സനും ഒരു പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ട്. റഫീക്കിന്റെ കീഴടങ്ങല്‍ അഡ്ജസ്റ്റ്‌മെന്റാണെന്നും എന്‍ ഡി എഫുകാരാനായ റഫീക്കിനെ കേസില്‍ നിന്നും ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. സി പി ഐ എമ്മിനെതിരായ ഗൂഢാലോചനയ്‌ക്കെതിരെ തിങ്കളാഴ്ച എറണാകുളത്ത് ജില്ലാ റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Keywords:  Kochi, Kerala, CPI(M), M.M Mani, M.. V Govidhan 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia