തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം; മാരകായുധങ്ങളുമായി ഓമ്നി വാനിലെത്തിയ അക്രമി സംഘത്തില്‍ യുവതിയും
Dec 17, 2020, 16:36 IST
പത്തനംതിട്ട: (www.kvartha.com 17.12.2020) തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തില്‍ രണ്ടിടങ്ങളിലായി നടന്ന അക്രമി സംഘത്തില്‍ യുവതിയും ഉള്‍പെട്ടിരുന്നു. മാരുതി ഓമ്നി വാനിലാണ് സംഘം എത്തിയത്. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. വാഹനത്തില്‍നിന്ന് വലിച്ചെറിഞ്ഞ മാരകായുധം കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ച 4.30-നും അഞ്ചുമണിക്കും ഇടയിലായിരുന്നു സംഭവം. തിരുവല്ല മതില്‍ ഭാഗത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കാവുംഭാഗം സ്വദേശി രാജന് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നാലെ അമ്പിളി ജങ്ഷന് സമീപം പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിന് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
Keywords: Attempt to kill morning riders in Thiruvalla; Young woman was among the attackers who arrived in the Omni van with deadly weapons, Pathanamthitta, News, Local News, Attack, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.