കടല്‍ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പൊലീസിന് നേരെ കയ്യേറ്റ ശ്രമം; ഒരാള്‍ അറസ്റ്റില്‍
Mar 3, 2021, 09:17 IST
ഹരിപ്പാട്: (www.kvartha.com 03.03.2021) കടല്‍ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പൊലീസിന് നേരെ കയ്യേറ്റ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാനൂര്‍ വളവനാട് ഷാനവാസിനെ(34) ആണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി താനൂര്‍ ചേലക്കാട് ഭാഗത്തു കടല്‍ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പോലീസുമായി ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുക ആയിരുന്നു. തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ മണല്‍ നിറച്ച പെട്ടിവണ്ടിയുമായി രക്ഷപ്പെട്ടു. ഇവരുടേതെന്ന് കരുതുന്ന രണ്ട് ബൈകുകളും സംഭവസ്ഥലത്തുനിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.
Keywords: News, Kerala, State, Police, Attack, Injured, Accused, Arrest, Attempt to attack police who were searching for a group of people illegally taking sands from the sea shore: One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.