Kidnaping Attempt | 'കാട്ടാക്കടയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം'; കറുത്ത പാന്റും കാക്കി ഷര്‍ടും ധരിച്ച അക്രമിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കാട്ടാക്കടയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ഞായറാഴ്ച പുലര്‍ചെ മൂന്നുമണിക്കാണ് സംഭവം. അമ്മൂമ്മക്കും അനുജനുമൊപ്പം ഉറങ്ങിക്കിടന്ന 10 വയസുകാരിയെ ആണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
Kidnaping Attempt | 'കാട്ടാക്കടയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം'; കറുത്ത പാന്റും കാക്കി ഷര്‍ടും ധരിച്ച അക്രമിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കുട്ടിയുടെ അടുത്തെത്തിയ അക്രമി കറുത്ത പാന്റും കാക്കി ഷര്‍ടുമാണ് ധരിച്ചിരുന്നതെന്നാണ് പറയുന്നത്. കുട്ടി നിലവിളിച്ചതോടെ അക്രമി പിറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. വാതിലുകളെല്ലാം പൂട്ടിയാണ് രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നത്. 

അക്രമി വീട്ടിനുള്ളില്‍ കടന്നത് എങ്ങനെയാണെന്ന് മനസിലായിട്ടില്ല. കുട്ടിയുടെ പിതാവ് അക്രമിക്ക് പിന്നാലെ കുറച്ച് ദൂരം ഓടിയെങ്കിലും കണ്ടെത്താനായില്ല. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords:  Attempt to abduct a ten-year-old girl in Kattakkada, Thiruvananthapuram, News, Kidnaping Attempt, Police, Probe, Complaint, Girl, Family, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia