പിന്നോട്ടെടുക്കാനോ യുടേന്‍ എടുക്കാനോ സാധിക്കാത്ത വിധം ലോറികള്‍ കുടുങ്ങി; മണ്ണാര്‍ക്കാട് അട്ടപ്പാടി റൂടില്‍ ഗതാഗതം നിലച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അട്ടപ്പാടി: (www.kvartha.com 14.10.2021) മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. അട്ടപ്പാടി ചുരത്തില്‍ ലോറികള്‍ കുടുങ്ങിയതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ബുധനാഴ്ച രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. കോഴിക്കോടുനിന്നും കോയമ്പതൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രകുകളാണ് കുടുങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. 
Aster mims 04/11/2022

ലോറികള്‍ പിന്നോട്ടെടുക്കാനോ യുടേന്‍ തിരിയാനോ സാധിക്കാത്ത വിധമായതിനാല്‍ നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. പൊലീസും ഫയര്‍ഫോഴ്‌സും വനം അധികൃതരും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

പിന്നോട്ടെടുക്കാനോ യുടേന്‍ എടുക്കാനോ സാധിക്കാത്ത വിധം ലോറികള്‍ കുടുങ്ങി; മണ്ണാര്‍ക്കാട് അട്ടപ്പാടി റൂടില്‍ ഗതാഗതം നിലച്ചു


ട്രകുകളെ ക്രെയിന്‍ ഉപയോഗിച്ചുയര്‍ത്തി നീക്കം ചെയ്ത ശേഷമേ ചുരം വഴി ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. ഇതിനു മണിക്കൂറുകള്‍ ആവശ്യമാണ്. അത്യാവശ്യ യാത്രക്കാര്‍ ആനക്കട്ടി വഴി പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ പറഞ്ഞു. ചുരം വഴി വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ആനമൂളിയിലും മുക്കാലിയിലും വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്. 

അതേസമയം, കൂറ്റന്‍ ലോറി പോകില്ലെന്ന് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ വിമര്‍ശനം. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറഞ്ഞു. 

എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ലോറികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്. 

Keywords:  News, Kerala, State, Passengers, Travel, Transport, Vehicles, Road, Attappadi road gets blocked after lorry overturned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia