Adv. KP Satheesan | 'കുടുംബത്തിന് 30 ലക്ഷം സര്‍കാര്‍ സ്ഥിര നിക്ഷേപം, 78 ലക്ഷം രൂപ സംഭാവന, എന്നിട്ടും കടം വാങ്ങേണ്ട സാഹചര്യത്തിലെത്തിയിരിക്കുന്നു'; അട്ടപ്പാടി മധു വധക്കേസില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന് രാജിവെച്ച സ്‌പെഷല്‍ പ്രോസിക്യൂടര്‍

 


കൊച്ചി: (KVARTHA) രാജിവെച്ചതിന് പിന്നാലെ അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂടര്‍ കെ പി സതീശന്‍. കയ്യിലുള്ള പണം എങ്ങനെ പോകുന്നുവെന്ന് അവര്‍ക്ക് അറിയില്ലെന്നും കേസില്‍നിന്ന് പിന്‍മാറുന്നുവെന്ന് ഹൈകോടതിയെ അറിയിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു.

'സര്‍കാര്‍ സ്ഥിര നിക്ഷേപമായിട്ട് മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കി. ഒരു സഹോദരിക്ക് ജോലി നല്‍കി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതില്‍ ഒരു പൈസ പോലും ഇപ്പോള്‍ അവരുടെ കയ്യില്‍ ബാക്കിയില്ല. കടം എടുക്കുന്ന സാഹചര്യത്തിലെത്തിയിക്കുകയാണ്. കാശ് എങ്ങനെ പോകുന്നുവെന്ന് അവര്‍ക്ക് അറിയില്ല. തര്‍ക്കം വന്നതോടെയാണ് ഞാന്‍ കേസില്‍നിന്ന് പിന്‍മാറുന്നത്. ഇക്കാര്യം കോടതിയെ അറിയിച്ചു.

കേസുമായി എനിക്ക് ബന്ധമൊന്നുമില്ലായിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചപ്പോളാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഫയല്‍ പഠിച്ചപ്പോള്‍ പല പാളിച്ചകളും കണ്ടു. കൊല്ലപ്പെട്ടയാള്‍ക്കു പൂര്‍ണമായും നീതി ലഭിച്ചില്ലെന്നു തോന്നി. അഞ്ച് പേര്‍ക്കെങ്കിലും ജീവപര്യന്തം കിട്ടേണ്ടതായിരുന്നു. ആരെയും വെറുതെ വിടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല.

ബാര്‍ കോഴക്കേസില്‍ പണം വാങ്ങിയതിന്റെ എല്ലാ തെളിവും കൈവശമുണ്ട്. കെ എം മാണി മരിച്ചതോടെ കേസ് അവസാനിച്ചു. അതിനിടെ മുന്നണി മാറ്റമുണ്ടായി. കേസ് ഞാന്‍ അട്ടിമറിച്ചുവെന്ന ആരോപണം തെറ്റാണ്.

വര്‍ഷങ്ങളായി സിബിഐയ്ക്ക് വേണ്ടി കേസ് വാദിക്കുന്ന ആളാണ് ഞാന്‍. വാദിച്ച കേസുകളില്‍ ഒന്നില്‍ പോലും സിബിഐയ്ക്ക് പരാജയം നേരിടേണ്ടി വന്നിട്ടില്ല'- സതീശന്‍ സംസാരിച്ചു.


Adv. KP Satheesan | 'കുടുംബത്തിന് 30 ലക്ഷം സര്‍കാര്‍ സ്ഥിര നിക്ഷേപം, 78 ലക്ഷം രൂപ സംഭാവന, എന്നിട്ടും കടം വാങ്ങേണ്ട സാഹചര്യത്തിലെത്തിയിരിക്കുന്നു'; അട്ടപ്പാടി മധു വധക്കേസില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന് രാജിവെച്ച സ്‌പെഷല്‍ പ്രോസിക്യൂടര്‍
 


Keywords: News, Kerala, Kerala-News, Kochi-News, Malayalam-News, Kerala News, Kochi News, Court, Attapadi Madhu, Murder Case, Adv. KP Satheesan, Resigned, Special Prosecutor, Kochi: Adv. KP Satheesan about Attappadi Madhu murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia