SWISS-TOWER 24/07/2023

Attapadi Madhu Case | അട്ടപ്പാടി മധു വധക്കേസ്: 12-ാംസാക്ഷി കൂറുമാറി; ആദ്യമൊഴി പൊലീസിന്റെ നിര്‍ബന്ധ പ്രകാരമെന്ന് അനില്‍ കുമാര്‍

 


ADVERTISEMENT


അട്ടപ്പാടി: (www.kvartha.com) ആള്‍കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസില്‍ 12-ാം സാക്ഷി വനം വകുപ്പ് വാചര്‍ അനില്‍ കുമാര്‍ കൂറുമാറി. പൊലീസിന്റെ നിര്‍ബന്ധ പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും സാക്ഷി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെ അറിയില്ലെന്ന് ഇയാള്‍ കോടതിയില്‍ വ്യക്തമാക്കി. 
Aster mims 04/11/2022

നേരത്തെ 10 ഉം 11 ഉം സാക്ഷികള്‍ കൂറുമാറിയിരുന്നു. കൂറുമാറ്റം തടയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പൊലീസ് സംരക്ഷണം ഏര്‍പെടുത്തിയിരുന്നു. അഡ്വകേറ്റ് രാജേഷ് എം മേനോനാണ് അട്ടപ്പാടി മധു കേസിലെ പബ്ലിക് പ്രോസിക്യൂടര്‍. സി രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം.

രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച് അഡീഷനല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂടര്‍ ആയിരുന്നു രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആയി നിയമിച്ചത്. 

Attapadi Madhu Case | അട്ടപ്പാടി മധു വധക്കേസ്: 12-ാംസാക്ഷി കൂറുമാറി; ആദ്യമൊഴി പൊലീസിന്റെ നിര്‍ബന്ധ പ്രകാരമെന്ന് അനില്‍ കുമാര്‍


2018 ഫെബ്രുവരി 22 ന് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊന്നെന്നാണ് കേസ്. ജൂണ്‍ എട്ടിന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറു മാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്  സി രാജേന്ദ്രന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ സ്ഥാനം രാജിവച്ചത്.

Keywords: News,Kerala,State,attack,Case,Top-Headlines,Attappadi, Attapadi Madhu Case; One more witness defected

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia