Booked | വീട് അടിച്ചുതകര്‍ത്ത് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു

 


ADVERTISEMENT

തളിപ്പറമ്പ് : (KVARTHA) വീട് അടിച്ചുതകര്‍ത്ത് 10 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം മന്‍സൂറിന്റെ(41)പേരിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ആഗസ്ത് 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Booked | വീട് അടിച്ചുതകര്‍ത്ത് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു

പടപ്പേങ്ങാട്ടെ കല്ലടത്ത് പട്ടുവം വളപ്പില്‍ സുബൈദയുടെ പരാതിയിലാണ് കേസ്. സുബൈദയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന മന്‍സൂര്‍ വീടിന്റെ തറയുടെ ടൈല്‍സ് മുഴുവന്‍ കുത്തിയിളക്കി തകര്‍ക്കുകയും ഫ്രിഡ്ജ്, ടിവി, വാഷിങ്ങ് മെഷീന്‍ എന്നീ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സുബൈദയുടെ മകളുടെ ഭര്‍ത്താവായ മന്‍സൂര്‍ വീടും സ്ഥലവും തന്റെ പേരില്‍ എഴുതിത്തരണമെന്നാവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്നാണ് പരാതി.

Keywords:  Attacked house; Case against youth, Kannur, News, Attacked House, Case, Police, Threatening, Police Station, Complaint, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia