Attacked | ഗര്‍ഭിണിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്; കേസ്

 


ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) ഗര്‍ഭിണിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പാറശാലയിലെ ഒരു ആശുപത്രിയാണ് രോഗിയുടെ ബന്ധുക്കള്‍ അടിച്ചുതകര്‍ത്തത്. 

ഒപിയിലെ ജനല്‍ ചില്ലുകളും കസേരകളും അടിച്ചുപൊട്ടിച്ചുവെന്നും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഗര്‍ഭിണിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആറംഗ സംഘമെത്തി ആശുപത്രി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. 
Aster_MIMS

Attacked | ഗര്‍ഭിണിക്ക് ചികിത്സ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു; ദൃശ്യങ്ങള്‍ പുറത്ത്; കേസ്


കസേരകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെയും ഡോക്ടറോടും നഴ്‌സിനോടും അപമര്യാദയായി പെരുമാറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറുപേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

Keywords:  News,Kerala,State,Pregnant Woman,Thiruvananthapuram,hospital,Case, attack,Police,Accused,Complaint,CCTV, Thiruvananthapuram: Patient relatives Attacked hospital
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia