Court Verdict| മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞെന്ന കേസ്; ദീപകിന് 3 വര്‍ഷവും നസീറിനും ബിജുവിനും 2 വര്‍ഷവും തടവുശിക്ഷ
Mar 27, 2023, 13:48 IST
കണ്ണൂര്‍: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞെന്ന കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 88-ാം പ്രതിയായ ദീപക് ചാലാടിന് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും, 18-ാം പ്രതി സിഒടി നസീറിനും, 99-ാം പ്രതി ബിജു പറമ്പത്തിനും രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. 326, പിഡിപിപി ആക്ട് എന്നിവ അനുസരിച്ചാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ അസി. സെഷന്‍സ് കോടതി കണ്ടെത്തിയത്.
അഞ്ചു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് മൂവരെയും കുറ്റക്കാരായി കണ്ടെത്തിയത്.
കേസില്‍ ആകെയുണ്ടായിരുന്ന 113 പ്രതികളില്‍ 110 പേരെയും കോടതി വെറുതെവിട്ടു. വെറുതെ വിട്ടവരില്‍ മുന്‍ എംഎല്‍എമാരായ സി കൃഷ്ണനും കെകെ നാരായണനും ഉള്‍പ്പെടുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി 2013 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു വൈകിട്ട് 5.40നു കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ്. ഒപ്പം കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ടി സിദ്ദീഖ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും കാല്‍ടെക്‌സ് മുതല്‍ പൊലീസ് ക്ലബ് വരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്കു പരുക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ എഫ് ഐ ആറില്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു മുദ്രാവാക്യം വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി.
കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേല്‍പിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനം തകര്‍ത്തതില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
സംഭവം നടക്കുമ്പോള്‍ സിഒടി നസീര്‍, ദീപക്, ബിജു പറമ്പത്ത് എന്നിവര്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളായിരുന്നു. സിപിഎം തലശ്ശേരി ഏരിയ കമിറ്റി അംഗവും തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്ന സിഒടി നസീര്‍ പിന്നീട് പാര്‍ടി വിമതനായി.
തുടര്‍ന്ന് നസീര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രതിയായ നസീര്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരി റെസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.
Keywords: Attack on Oommen Chandy: Three people found guilty over damage to public property, Kannur, News, Politics, Stone Pelting, Court, Kerala.
അഞ്ചു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് മൂവരെയും കുറ്റക്കാരായി കണ്ടെത്തിയത്.
കേസില്‍ ആകെയുണ്ടായിരുന്ന 113 പ്രതികളില്‍ 110 പേരെയും കോടതി വെറുതെവിട്ടു. വെറുതെ വിട്ടവരില്‍ മുന്‍ എംഎല്‍എമാരായ സി കൃഷ്ണനും കെകെ നാരായണനും ഉള്‍പ്പെടുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി 2013 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു വൈകിട്ട് 5.40നു കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംഘം ചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ്. ഒപ്പം കാറില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ടി സിദ്ദീഖ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും കാല്‍ടെക്‌സ് മുതല്‍ പൊലീസ് ക്ലബ് വരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്കു പരുക്കേറ്റിരുന്നു.
വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ എഫ് ഐ ആറില്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു മുദ്രാവാക്യം വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി.
സംഭവം നടക്കുമ്പോള്‍ സിഒടി നസീര്‍, ദീപക്, ബിജു പറമ്പത്ത് എന്നിവര്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളായിരുന്നു. സിപിഎം തലശ്ശേരി ഏരിയ കമിറ്റി അംഗവും തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്ന സിഒടി നസീര്‍ പിന്നീട് പാര്‍ടി വിമതനായി.
തുടര്‍ന്ന് നസീര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. പ്രതിയായ നസീര്‍ ഉമ്മന്‍ ചാണ്ടി തലശ്ശേരി റെസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.
Keywords: Attack on Oommen Chandy: Three people found guilty over damage to public property, Kannur, News, Politics, Stone Pelting, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.