Report Against Police |തലശ്ശേരിയില്‍ 6 വയസുകാരനെ മര്‍ദിച്ച കേസ്: പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപോര്‍ട്; നടപടി ഉണ്ടായേക്കും
Nov 7, 2022, 12:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശ്ശേരി: (www.kvartha.com) തലശ്ശേരിയില്‍ 6 വയസുകാരനെ മര്‍ദിച്ച കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപോര്‍ട്. തലശ്ശേരി സിഐ എം അനിലിനും ഗ്രേഡ് എസ്‌ഐമാര്‍ക്കും വീഴ്ച പറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യഗൗരവമുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപോര്‍ടില്‍ പറയുന്നു.
മര്‍ദനമേറ്റ സ്ഥലത്ത് പരിശോധനയ്ക്ക് പോയ ഉദ്യോഗസ്ഥരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപോര്‍ടില്‍ പറയുന്നു. സംഭവം നടന്ന ദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായി. കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപോര്‍ട് പറയുന്നു. കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവ്, എഡിജിപിക്ക് റിപോര്‍ട് നല്‍കി.
കാറില്‍ ചാരിനിന്നതിന്റെ പേരില്‍, രാജസ്താന്‍ സ്വദേശിയായ ആറു വയസുകാരനെയാണ് പൊന്ന്യംപാലം സ്വദേശി കെ മുഹമ്മദ് ശിഹാദ് (20) ചവിട്ടി പരുക്കേല്‍പിച്ചെന്നാണ് കേസ്. ശിഹാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ശിഹാദ് കുട്ടിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുത്തു വന്ന സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
സംഭവദിവസം രാത്രി കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ആദ്യഘട്ടത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുട്ടിയെ കൈകൊണ്ട് തല്ലിയതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതിനെ തുടര്‍ന്ന്, മുഴപ്പിലങ്ങാട് കുളംബസാറിലെ ദാറുല്‍ അമാനില്‍ മഹമൂദിനെ (55) ശനിയാഴ്ച അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ്, ബലൂണ്‍ വില്‍പനയ്ക്കായി തലശ്ശേരിയിലെത്തിയ കുടുംബത്തിലെ കുട്ടി നാരങ്ങാപ്പുറത്തുവച്ച് ആക്രമിക്കപ്പെട്ടത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്, കേസിന്റെ അന്വേഷണം എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ ചവിട്ടേറ്റ കുട്ടി, മാതാപിതാക്കള്‍ എന്നിവര്‍ക്ക് പുറമേ, ദൃക്‌സാക്ഷികളായ രണ്ടുപേരില്‍ നിന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
Keywords: News,Kerala,State,Thalassery,Top-Headlines,Trending,CCTV,Police,Report,Case, Police, Attack on migrant boy: Rural SP submits report against local police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

