മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും: മുഖ്യമന്ത്രി
Jun 15, 2016, 10:07 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 15.06.2016) നെല്ലായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശനമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനോട് നിര്‍ദേശിച്ചു.
മാധ്യമ സ്വാതതന്ത്ര്യം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അത് ഹനിക്കാനുള്ള ശ്രമം ആരില്‍ നിന്നുണ്ടായാലും കര്‍ശനമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്തെങ്കിലും ഇതുവരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു.

Keywords: Chief Minister, Pinarayi vijayan, LDF, CPM, Media, Journalist, Attack, BJP, RSS, Police, Arrest, Palakkad, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.