Surrendered | മെഡികല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഡി വൈ എഫ് ഐ നേതാവ് അരുണ്‍ ഉള്‍പെടെ 6 പ്രതികള്‍ സ്റ്റേഷനിലെത്തി കീഴടങ്ങി
Sep 6, 2022, 19:04 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഡി വൈ എഫ് ഐ നേതാവ് അരുണ്‍ ഉള്‍പെടെ ആറു പ്രതികള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ആശുപത്രി നിയമപ്രകാരമുള്ള കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിനിടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ ഹൈകോടതിയില്‍ റിട് ഹര്‍ജി നല്‍കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഇക്കഴിഞ്ഞ ആഗസ്റ്റ് 31-ന് ആണ് മെഡികല്‍ കോളജ് സുരക്ഷാ ജീവനക്കാരനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സൂപ്രണ്ടിന്റെ ഓഫിസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ ജീവനക്കാര്‍ തടഞ്ഞതാണ് തര്‍ക്കത്തിനും തുടര്‍ന്നുള്ള സംഘര്‍ഷത്തിനും കാരണമായത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ പി ശംസുദ്ദീനും മര്‍ദനമേറ്റിരുന്നു. ഡി വൈ എഫ് ഐ സംസ്ഥാന കമിറ്റിയംഗമടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍.
ഡി വൈ എഫ് ഐ സംസ്ഥാന കമിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രടറിയുമായ കെ അരുണ്‍, കെ എം രാജേഷ്, അശ്വിന്‍, സജിന്‍, നികില്‍ സോമന്‍, ജിതിന്‍ലാല്‍, മുഹമ്മദ് ബശീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കൊലപാതകശ്രമം(308)കൂടി എഫ് ഐ ആറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രെജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ 341 (അന്യായമായി തടഞ്ഞുവെക്കല്‍), 323 (ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍), 332 (പൊതുസേവകനെ ആക്രമിക്കല്‍), 143, 147, 149 (അക്രമം നടത്തല്‍, അന്യായമായ സംഘംചേരല്‍) എന്നീ വകുപ്പുകളും ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുനേരെയുള്ള ആക്രമണം തടയല്‍ നിയമം 2012-ലെ 3, 4 വകുപ്പുകളാണ് ഉള്‍പെടുത്തിയിരുന്നത്. സുരക്ഷാ ജീവനക്കാരന്‍ ദിനേശന്റെ പരാതിയിലാണ് കേസെടുത്തത്.
Keywords: Attack on Kozhikode medical college security guard: DYFI activists surrender before police, Kozhikode, News, Attack, Injured, Complaint, Police Station, Trending, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.