Attack | 'ഇടുക്കിയിൽ കുരിശടികൾക്ക് നേരെ വ്യാപക ആക്രമണം'; ബൈക്കിലെത്തിയ സംഘമെന്ന് സംശയം

 


കമ്പംമെട്ട്: (KVARTHA) ഹൈറേൻജ് മേഖലയിൽ കുരിശടികൾക്ക് നേരെ കല്ലേറെന്ന് പരാതി. തിങ്കളാഴ്ച രാത്രിയാണ് കമ്പംമെട്ട് - കട്ടപ്പന റൂട്ടിലുള്ള വിവിധ കുരിശടികൾ നശിപ്പിച്ചത്. കമ്പംമെട്ട്, തങ്കച്ചൻകട, മൂങ്കിപ്പള്ളം, മന്തിപ്പാറ, പഴയ കൊച്ചറ, ചേറ്റുകുഴി, ആമയാർ, പുളിയന്മല, കട്ടപ്പന എന്നിവിടങ്ങളിലെ കുരിശടിക്ക് നേരെയാണ് അജ്ഞാതരുടെ ആക്രമണം.

Attack | 'ഇടുക്കിയിൽ കുരിശടികൾക്ക് നേരെ വ്യാപക ആക്രമണം'; ബൈക്കിലെത്തിയ സംഘമെന്ന് സംശയം

കല്ലേറിൽ കുരിശടികളുടെ ഗ്ലാസുകൾ തകർന്നു. അർധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈകിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Keywords: Crime, Idukki, Cumbummettu, Police, High range, Crosses, Attack, Complaint, Kattappana, Glass, Night, Investigation, Bike, Idukki, Attack on crosses in Idukki.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia