Absconding | എടക്കാട്ട് വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പിച്ച കേസിലെ പ്രതി ഒളിവില്‍

 


തലശേരി: (www.kvartha.com) വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എടക്കാട് സ്വദേശിനി സാബിറ(45)യ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ കൂത്തുപറമ്പ് സ്വദേശി ഫയ്റൂസിനായി പൊലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
      
Absconding | എടക്കാട്ട് വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപരുക്കേല്‍പിച്ച കേസിലെ പ്രതി ഒളിവില്‍

ഞായറാഴ്ച (03.09.2023) പുലര്‍ചെ ആറരയോടെയാണ് സംഭവം. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും തമ്മില്‍ നേരത്തെ വല്ല പ്രശ്നങ്ങളും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടിയാല്‍ മാത്രമേ, ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Keywords: Kerala News, Malayalam News, Kannur News, Edakkad, Crime, Crime News, Assault, Attack against housewife in Edakkad, suspect is absconding.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia