എ.ടി.എം തട്ടിപ്പിന് പുതിയ പരീക്ഷണം;25കോടി തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എ.ടി.എം തട്ടിപ്പിന് പുതിയ പരീക്ഷണം;25കോടി തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍
കൊല്ലം: എ.ടി.എം തട്ടിപ്പില്‍ പുതിയ പരീക്ഷണം നടത്തിയ രണ്ടുപേരെ പോലീസ് സമര്‍ത്ഥമായി അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 കോടിയോളം തട്ടിയെടുത്ത പഞ്ചാബ് ലുധിയാന ഹബ്ബോവാല്‍ കലാല്‍ ഹൗസ് സണ്ണി ഗുപ്ത( 27), ലുധിയാന ഗോശാലയിലെ രമണ്‍ദീപ് സിങ് (30) എന്നിവരെയാണ് പഞ്ചാബിലെ മൊഹാലിയില്‍നിന്ന് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്.

വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി 500 ഓളം എ.ടി.എം കാര്‍ഡുകള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തി വന്നത്. തട്ടിപ്പിന്റെ രീതി നിസാരമാണെങ്കിലും ഇതുവരെ ആരും പരീക്ഷിക്കാത്തതാണ്.

എ.ടി.എം കൗണ്ടറിലെത്തി 10,000 രൂപ പിന്‍വലിക്കാന്‍ ബട്ടണ്‍ അമര്‍ത്തും. മെഷീനില്‍നിന്ന് പണം പുറത്തേയ്ക്ക് വരുമ്പോള്‍ മുകളില്‍ നിന്നുള്ള ഒന്നോ രണ്ടോ നോട്ട് ഒഴിച്ച് ബാക്കി തുക ഇവര്‍ എടുത്തുമാറ്റും. അവശേഷിക്കുന്ന നോട്ടുകള്‍ മെഷീനുള്ളിലേക്ക് തിരികെ പോകാന്‍ അനുവദിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ എ.ടി.എമ്മിലേക്ക് തിരികെ വരുന്ന തുക എണ്ണിത്തിട്ടപ്പെടുത്താന്‍ മെഷീന് സാധിക്കില്ല. ഇടപാടുകാരന്‍ പണം കൈപ്പറ്റിയില്ലെന്ന് കണക്കാക്കി പിന്‍വലിച്ച മുഴുവന്‍ തുകയും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഈ രീതിയിലാണ് രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് പലപ്പോഴായി 25 കോടിയോളം തട്ടിയെടുത്തത്.

ഒരു ബാങ്കിന്റെ പേരിലെ എ.ടി.എം കാര്‍ഡ് മറ്റൊരു ബാങ്കിന്റെ എ.ടി.എമ്മിലാണ് ഉപയോഗിച്ച് വന്നിരുന്നത്. തട്ടിപ്പ് പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനാണ് ഈ തന്ത്രം പരീക്ഷിച്ചത്. കേരളത്തിലെ ഒരു പ്രമുഖ ബാങ്കിന് മാത്രം ആറു കോടി രൂപ വരെ നഷ്ടമായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച പരാതി. കേരളത്തിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍നിന്ന് 46 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തിട്ടണ്ട്. ഇങ്ങനെ കൊല്ലത്ത് തട്ടിപ്പ് നടന്ന ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലം സിറ്റി പോലീസ് കമീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം കുടുങ്ങിയത്.

പഞ്ചാബ് പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കൊല്ലം എ.എസ്.പി. തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. തട്ടിപ്പിന് ഉത്തരേന്ത്യയിലും വേരുകളുണ്ടെന്ന് വ്യക്തമായതോടെ സ്‌പെഷല്‍ ടീം എസ്.ഐ മാരായ ഫറോസ്, ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിശ്വേശരന്‍പിള്ള, സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സല്‍ എന്നിവര്‍ രണ്ടാഴ്ചയായി ചണ്ഡിഗഢ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സ്ഥലങ്ങളില്‍ വിശദമായ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് സണ്ണി ഗുപ്തയും രമണ്‍ദീപ് സിങ്ങും അറസ്റ്റിലായത്.

വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് ഡല്‍ഹി ആസ്ഥാനമായ മള്‍ട്ടിലെവല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് അതിന്റെ ഇടപാടുകാര്‍ നല്‍കുന്ന ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഉപയോഗിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോട്ടോ നല്‍കുന്നവര്‍ക്ക് 1000 രൂപയും വ്യാജ അക്കൗണ്ട് സംഘടിപ്പിച്ച് നല്‍കുന്നവര്‍ക്ക് 5,000 രൂപയും സംഘം പ്രതിഫലമായി നല്‍കിയിരുന്നു. എന്നാല്‍ ഫോട്ടോയും ഐഡന്റിറ്റി കാര്‍ഡുകളും ഈവിധത്തില്‍ നല്‍കിയ ആളുകള്‍ക്ക് ഇവ സംഘം വാങ്ങിയത് എ.ടി.എം തട്ടിപ്പിനാണെന്ന് അറിവുണ്ടായിരുന്നില്ല. സംഘത്തിന് എ.ടി.എം കാര്‍ഡുകള്‍ സംഘടിപ്പിച്ച് കൊടുത്തത് ഹിമാചല്‍പ്രദേശ് സ്വദേശിയായ കുല്‍ദീപ് സിങാണ്.

Keywords:  Kollam, ATM Racket, Arrest, Kerala, Cash 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script