SWISS-TOWER 24/07/2023

Funeral Ceremony | 'അത്താണി'യില്‍ മരിച്ച അശരണയായ അമ്മിണിക്ക് പയ്യാമ്പലത്ത് ചിതയൊരുക്കി സന്നദ്ധ സേവാ പ്രവര്‍ത്തകര്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ആഴ്ചകള്‍ക്ക് മുമ്പ് അത്താണിയില്‍ എത്തിയ അമ്മിണിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. വിശ്വാസ ആചാരപ്രകാരം ഏറെ ആദരവോടെയായിരുന്നു സംസ്‌കാരം. അശരണരായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഉച്ചയോടെ ബന്ധുവിന്റെ കൂടെ സാന്നിധ്യത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.

കാന്‍സര്‍ രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയാണ് മരിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷയും അത്താണി ജെനറല്‍ സെക്രടറി പി ശമീമയുടെ നേതൃത്വത്തിലാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

Funeral Ceremony | 'അത്താണി'യില്‍ മരിച്ച അശരണയായ അമ്മിണിക്ക് പയ്യാമ്പലത്ത് ചിതയൊരുക്കി സന്നദ്ധ സേവാ പ്രവര്‍ത്തകര്‍

നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരിച്ചാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്‍ഡ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായമുള്ളവര്‍ ഇവരിലുണ്ട്.

സഫിയ മുനീറാണ് സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ്. പി ശമീമ ജെനറല്‍ സെക്രടറിയും ത്വാഹിറ അശ്റഫ് ട്രഷററുമാണ്. നഴ്സുമാരുള്‍പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലംു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Keywords: Athani Voluntary service workers gave a pyre for Ammini at Payyambalam, Kannur, News, Ammini, Funeral Ceremony,  Payyambalam, Death, Obituary, Women, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia