Athachamayam | ഓണത്തിന്റെ വരവറിയിച്ച് കാഴ്ചകളാൽ സമ്പന്നമായ തൃപ്പൂണിത്തുറ അത്തച്ചമയം; അറിയാം ചരിത്രവും സവിശേഷതകളും
Sep 2, 2022, 14:09 IST
കൊച്ചി: (www.kvartha.com) ഓണം ലോകമെമ്പാടുമുള്ള മലയാളികൾ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്നു. കേരളത്തിലേക്ക് സന്ദർശനത്തിന് വരുമെന്ന് വിശ്വസിക്കുന്ന പ്രിയ രാജാവായ മഹാബലിയെ ബഹുമാനിക്കുന്നതിനാണ് ഓണം ആഘോഷിക്കുന്നത്. 10 ദിവസത്തെ ആഘോഷങ്ങൾ കെങ്കേമമായാണ് ഓരോ മലയാളിയും കൊണ്ടാടുന്നത്. നിരവധി ആചാരങ്ങൾ ഓണത്തോട് അനുബന്ധിച്ചുണ്ട്. അത്തരത്തിലൊന്നാണ് അത്തച്ചമയം.
ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തച്ചമയത്തെക്കാൾ വർണാഭമായ തുടക്കം ഓണത്തിന് ഇല്ല. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള ആചാരമാണ് തൃപ്പൂണിത്തുറ അത്തച്ചമയം. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടങ്ങും. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും. അലങ്കരിച്ച ആനകളും നിശ്ചല ദൃശ്യങ്ങളും, വാദ്യക്കാരും, കഥകളി, മോഹിനിയാട്ടം, തിരുവാതിരകളി, തെയ്യം തുടങ്ങി വിവിധ കേരളീയ പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയുമുള്ള ഘോഷയാത്ര ഉത്സവത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളിലും ക്ഷേത്രത്തില്‍ വിവിധ പരിപാടികൾ അരങ്ങേറും. അത്തം മുതൽ തിരുവോണം വരെ പൂക്കളവും ഇടും. തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങും ഉണ്ട്. തിരുവോണസദ്യയിൽ ആയിരങ്ങൾ പങ്കെടുക്കും.
ചരിത്രം
പണ്ട് കൊച്ചി രാജാവ് അത്തം നാളിൽ പ്രജകളെ കാണാൻ നടത്തിയിരുന്ന യാത്ര ജനകീയമാക്കിയതാണ് തൃപ്പൂണിത്തുറയിലെ ഇപ്പോഴത്തെ അത്തച്ചമയം. തൃപ്പൂണിത്തുറയിൽ നിന്ന് തൃക്കാക്കരയിലെ വാമനമൂർത്തി ക്ഷേത്രത്തിലേക്ക് രാജാവ് ഘോഷയാത്ര നടത്തിയിരുന്നതായി പറയുന്നു. ഐതിഹ്യമനുസരിച്ച്, ഓണാഘോഷത്തിന്റെ ഉത്ഭവം ഇവിടെ നിന്നാണ്. സ്വാതന്ത്യത്തിന് മുന്പേ തുടങ്ങിയതാണ് ഈ പതിവ്. സ്വാന്തന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർകാർ ഓണം കേരളത്തിന്‍റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ജനകീയ സമതിയുടെ നേതൃത്വത്തിൽ അത്തച്ചമയ ആഘോഷം പുനരാരംഭിച്ചു. 1985 മുതൽ സംഘാടനം തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.