30വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ അച്ഛനും അമ്മയുമായി; 51-ാം വയസില്‍ ആരോഗ്യമുള്ളൊരു ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കി ഗിരിജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 10.04.2020) കല്യാണം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഗിരിജയും സോമനും അച്ഛനും അമ്മയുമായി. 51-ാം വയസ്സില്‍ ഗിരിജ സിസേറിയനിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി. പെസഹാ വ്യാഴാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു, കാലത്തെ തോല്‍പ്പിച്ച ഗിരിജയുടെ പ്രസവം.

30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയത് ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും. ഗിരിജയുടെ പ്രായവും ആരോഗ്യവും ഒന്നും പ്രശ്നമായില്ല. സാധാരണ വളര്‍ച്ചയുള്ള ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് ഇരുവരും. ആറ്റുനോറ്റിരുന്ന കുഞ്ഞുങ്ങളെ ഒരുനോക്ക് കാണാനായിട്ടില്ലെങ്കിലും 55-കാരനായ സോമന്‍ പ്രവസവാര്‍ഡിന്റെ വിളിപ്പുറത്ത് പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു. ലോക് ഡൗണ്‍ കാലമായതിനാല്‍ ഉറ്റ ബന്ധുക്കള്‍ക്ക് എത്തിച്ചേരാനാവാത്തതിന്റെ സങ്കടംമാത്രം ബാക്കി.

30വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ അച്ഛനും അമ്മയുമായി; 51-ാം വയസില്‍ ആരോഗ്യമുള്ളൊരു ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കി ഗിരിജ

തൊടുപുഴ മണക്കാട് സ്വദേശിയായ ഗിരിജയും മുതലക്കുളം കൊതകുത്തി സ്വദേശി കൂലിപ്പണിക്കാരനായ സോമനും വിവാഹിതരായിട്ട് 30 വര്‍ഷം. കിട്ടിയ പൈസ മുഴുവന്‍ ഒരു കുഞ്ഞിക്കാല് കാണാനുള്ള ചികിത്സകള്‍ക്കായി സോമന്‍ മാറ്റിവെച്ചു. ഒരു വര്‍ഷമായി ചങ്ങനാശ്ശേരിയിലെ ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി വീടുവിട്ടിറങ്ങിയിട്ട് ഒരു വര്‍ഷം. ഗിരിജ ഗര്‍ഭിണിയായതോടെ ഏറെ ശ്രദ്ധവേണ്ടിവന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ മാറ്റിയതോടെ താമസിക്കാന്‍ ഒരിടം തേടി വലഞ്ഞു. സ്ത്രീസംരക്ഷണകേന്ദ്രമായ ഗാന്ധിനഗറിലെ സാന്ത്വനമാണ് തുണയായത്. ഇവിടെ നാലുമാസം ബെഡ്റസ്റ്റിലായിരുന്നു ഗിരിജ. ഗിരിജയുടെ അമ്മ ഒപ്പംനിന്നു. സോമന്‍ നാട്ടില്‍നിന്നു ഇടയ്ക്കിടെ ഓടിയെത്തി വേണ്ടതെല്ലാം വാങ്ങിനല്‍കി മടങ്ങും.

സിസേറിയന്‍ നിര്‍ദേശിച്ചതോടെ രക്തം വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചതോടെ വീണ്ടും ഒാട്ടമായി. ലോക് ഡൗണ്‍ ആയതിനാല്‍ നാട്ടില്‍നിന്ന് ആളെ കൊണ്ടുവരാന്‍ കഴിയാതായി. രക്തദാതാക്കളുടെ ആഗോള സംഘടനയായ വേള്‍ഡ് ബ്ലഡ് ബാങ്ക് ഡോട്ട് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍, കോട്ടയത്തെ റേ മാത്യു വര്‍ഗീസ് ആണ് ഒടുവില്‍ സഹായത്തിനെത്തിയത്. അടിയന്തര ഘട്ടമായതിനാല്‍ റേയുടെ മകന്‍ റിച്ചാര്‍ഡ് റേയും സുഹൃത്ത് സോജിയും വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലേക്ക് ഓടിയെത്തി രക്തം നല്‍കി.

ഗിരിജ ഒബ്സര്‍വേഷനിലാണ്, പുറത്തിറക്കിയിട്ടില്ല. കുഞ്ഞുങ്ങളെ പരിചരിച്ച് ഒപ്പമുള്ളത് അമ്മ ലക്ഷ്മിക്കുട്ടി.

Keywords:  News, Kerala, Kottayam, Hospital, Twins, New Born Child, Birth, Lockdown, At the age of 51, Girija became a mother
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia