സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവര്‍ത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.12.2020) സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവര്‍ത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന്‍. തനിക്ക് തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള ആത്മവിശ്വാസം നല്‍കിയതും ഇത് തന്നെയാണ്. രാഷ്ട്രീയം നോക്കാതെ എല്ലാവരിലേക്കും ഇറങ്ങിചെല്ലാനും ഇടപെടാനും കഴിയുമെന്നാണ് വിശ്വാസമെന്നും ആര്യ പറഞ്ഞു. സംഘടനാ രംഗത്ത് നടത്തിയിരുന്ന പ്രവര്‍ത്തനമാണ് ഈ വയസിലും തനിക്ക് ഏറെ കരുത്തായതെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന്‍
Aster_MIMS സംഘടനാ പ്രവര്‍ത്തന കാലത്തും തെരഞ്ഞെടുപ്പ് വേളയിലും ഒപ്പം നിന്ന എല്ലാവരോടും സ്‌നേഹമുണ്ടെന്നും, എല്ലാവരേയും ഓര്‍മിക്കുന്നുവെന്നും ആര്യ പറഞ്ഞു. അച്ഛനും അമ്മയുമടക്കം ഉള്ള ഈ പ്രിയപ്പെട്ടവരോട് നന്ദി പറയേണ്ടതില്ല എന്നും ആര്യ അറിയിച്ചു.

രാഷ്ട്രീയ ജീവിതത്തില്‍ റോള്‍ മോഡലുണ്ടോ എന്ന ചോദ്യത്തിനോടുള്ള ആര്യയുടെ പ്രതികരണം ഇങ്ങനെ;

ഒരു രാഷ്ട്രീയ നേതാവിന്റെ പേര് പറയുന്നില്ലെങ്കിലും, ഈ പ്രതിസന്ധികാലത്ത് നമ്മെയെല്ലാം ഒരുമിച്ച് നിര്‍ത്തി, ക്രൈസിസ് മാനേജ്‌മെന്റ് എന്ന രീതിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രി പിണറായി വജയന്‍ അടക്കമുള്ളവര്‍ തന്നെയാണ് റോള്‍ മോഡലുകളെന്നായിരുന്നു ആര്യയുടെ മറുപടി.

Keywords:  At 21, Arya Rajendran is all set to become India’s youngest mayor, Thiruvananthapuram, News, Politics, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia