Padma Shri | പദ്മശ്രീ ലഭിച്ചത് പത്മനാഭസ്വാമിയുടെ അനുഗ്രഹമെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി; പുരസ്‌കാര തിളക്കത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം

 


തിരുവനന്തപുരം: (KVARTHA) 2024-ലെ പദ്‌മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആറുമലയാളികൾക്കാണ് പദ്മശ്രീ ലഭിച്ചത്. ഇതിൽ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ്‌ തമ്പുരാട്ടിയും രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് നേടി അഭിമാനമായി. പദ്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി ഇപ്പോൾ. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിന് പദ്മശ്രീ ലഭിക്കുന്നത്.

Padma Shri | പദ്മശ്രീ ലഭിച്ചത് പത്മനാഭസ്വാമിയുടെ അനുഗ്രഹമെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി; പുരസ്‌കാര തിളക്കത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം

പുരസ്‍കാര നേട്ടത്തിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിയെ അഭിനന്ദനങ്ങൾ അറിയിക്കാൻ വീട്ടിൽ എത്തിയ അസിസ്റ്റന്റ് പ്രൊഫസറും സാമൂഹ്യ പ്രവർത്തകനുമായ അശ്വിൻ സമ്പത്ത്കുമാരൻ തന്റെ അനുഭവങ്ങൾ ട്വിറ്ററിൽ കുറിച്ചത് ശ്രദ്ധ നേടി. 'പത്മനാഭസ്വാമിയുടെ ക്ഷേത്രത്തിലെ ക്ഷേത്ര മണികളുടെ ശുദ്ധതയിൽ പ്രതിധ്വനിക്കുന്ന തരത്തിൽ ആഴവും എളിമയും നിറഞ്ഞ വാക്കുകളിലൂടെ അവർ പ്രതികരിച്ചു. ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹമാണ്', അദ്ദേഹം കുറിച്ചു.

സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 'പദ്മശ്രീ പുരസ്കാരം, നമ്മുടെ രാജ്യത്തിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തിന് അവരുടെ മായാത്ത സംഭാവനയുടെ സാക്ഷ്യപത്രമാണെങ്കിലും, അവരുടെ നേട്ടങ്ങളുടെ വിശാലമായ സമുദ്രത്തിലെ അലയൊലികൾ മാത്രമാണ്. അറിവിൻ്റെയും എളിമയുടെയും സാഹിത്യപ്രതിഭയുടെയും പ്രകാശഗോപുരമായി ജീവിതവും പ്രവർത്തനവും തുടരുന്ന ഈ പ്രഭയെ നമുക്കെല്ലാവർക്കും ആഘോഷിക്കാം', അശ്വിൻ സമ്പത്ത്കുമാരൻ എഴുതി.


കാർത്തിക തിരുനാൾ ലക്ഷ്മിഭായി - ലെഫ്റ്റണന്റ് കേണൽ ഗോദവർമ്മ രാജ ദമ്പതികളുടെ മകളായി 1945ലായിരുന്നു ഗൗരി ലക്ഷ്മിബായിയുടെ ജനനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകകയായിരുന്നു. 'തിരുമുൽക്കാഴ്ച' എന്ന ഇംഗ്ലീഷ് കവിതാസമാഹാരമാണ് ആദ്യ കൃതി. തുടർന്നിങ്ങോട്ട് സാഹിത്യ രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകി. അവരുടെ കവിതകളിൽ പദ്മനാഭ സ്വാമി ക്ഷേത്രവും പലപ്പോഴും വിഷയമാണ്.

Padma Shri | പദ്മശ്രീ ലഭിച്ചത് പത്മനാഭസ്വാമിയുടെ അനുഗ്രഹമെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി; പുരസ്‌കാര തിളക്കത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം

Keywords: News, Kerala, Thiruvananthapuram, Aswathi Thirunal Gowri Lakshmi Bayi, Padma Shri, award, Aswathi Thirunal Gowri Lakshmi Bayi about Padma Shri award.





< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia