Aster Mithwa | ജീവിതം തിരിച്ച് പിടിച്ചവര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികള്‍; ഒപ്പം ആസ്റ്റര്‍ ഫാര്‍മസി, ആസ്റ്റര്‍ ലാബ്‌സ് ഫ്രാഞ്ചൈസികള്‍ക്കുള്ള അവസരങ്ങളും ഒരുക്കുന്നു; അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ ആര്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാം
Jul 27, 2023, 15:29 IST
കോഴിക്കോട്: (www.kvartha.com) അവയവ മാറ്റ ശസ്ത്രക്രിയകളിലൂടെ ജീവിതം തിരിച്ച് പിടിച്ചവര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികള്‍; ഒപ്പം ആസ്റ്റര്‍ ഫാര്‍മസി, ആസ്റ്റര്‍ ലാബ്‌സ് ഫ്രാഞ്ചൈസികള്‍ക്കുള്ള അവസരങ്ങളും ഒരുക്കുന്നു; അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ ആര്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാം
കോഴിക്കോട്: അവയവ മാറ്റ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ക്ക് കൈതാങ്ങുമായി സംസ്ഥാനത്തെ ആസ്റ്റര്‍ ആശുപത്രികള്‍. വൃക്ക, കരള്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും അതുവഴി ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ആസ്റ്റര്‍ ഇന്‍ഡ്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യ മേഖലയില്‍ തന്നെ വിപ്ലവകരമായി മാറാനൊരുങ്ങുന്ന പദ്ധതി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രോഗ നിര്‍ണയത്തിനും ചികിത്സക്കും ശേഷം പുനരധിവാസം ഒരുക്കാന്‍ കൂടി പ്രതിബദ്ധരാണ് ആസ്റ്റര്‍ ഗ്രൂപ് എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ആശുപത്രികളിലുമാണ് തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. ഇതിന് പുറമേ ആസ്റ്റര്‍ റീടയില്‍ സംരംഭങ്ങളായ ആസ്റ്റര്‍ ഫാര്‍മസി, ആസ്റ്റര്‍ ലാബ് എന്നിവയുടെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കും. ഒഴിവു വരുന്ന തസ്തികകളിലും ഫ്രാഞ്ചൈസി അവസരങ്ങളിലും ഇവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.
ആസ്റ്ററില്‍ നിന്ന് ചികിത്സ നേടിയവര്‍ക്ക് മാത്രമല്ല ഇതുവഴി ജോലി ലഭിക്കുന്നത്. മറിച്ച് വൃക്ക, കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, ആരോഗ്യാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യമായ തസ്തികയില്‍ നിയമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.
ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ജോലികളില്‍ കഴിവും പ്രാപ്തിയും തെളിയിക്കാനും അതുവഴി ജീവിത വിജയത്തിലേക്ക് എത്താനും കഴിയട്ടെ എന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വൃക്കരോഗ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ടന്റുമായ ഡോ. സജിത് നാരായണന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസീന് പുറമെ ആസ്റ്റര്‍ കേരള ക്ലസ്റ്റര്‍ എച് ആര്‍ ജിഎം ബ്രിജു മോഹന്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ലുക് മാന്‍ പൊന്‍മാടത്ത്, ഡെപ്യൂടി ചീഫ് ഓഫ് മെഡികല്‍ സര്‍വീസ് ഡോ. നൗഫല്‍ ബശീര്‍ എംസിസി തുടങ്ങിയവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ മിത്വാ പദ്ധതിയുടെ സഹായം ആവശ്യമുള്ളവര്‍ക്ക് 7025767676, 7025888871 എന്നീ വാട് സ് ആപ് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Keywords: Aster Mithwa: Aster Hospitals in Kerala offering career opportunities to those who have regained their lives through organ transplant surgeries, Kozhikode, News, Health, Health and Fitness, Press Meet, Application, Job Vacancies, Patients, Qualification, Kerala. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.