വീണ്ടും അവാർഡ് തിളക്കം; ഇൻഡ്യൻ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 'ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' ആസ്റ്റർ മിംസിന്

 


കോഴിക്കോട്: (www.kvartha.com 30.07.2021) ആസ്റ്റർ മിംസിന് വീണ്ടും അവാർഡ് തിളക്കം. ഇൻഡ്യൻ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഈ വര്‍ഷത്തെ 'ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്' ആസ്റ്റര്‍ മിംസ് അര്‍ഹരായി. ആസ്റ്റര്‍ മിംസിന്റെ കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ആശുപത്രികളെ സംയുക്തമായാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. 

കോവിഡ് കാലത്ത് ഉൾപെടെ നടത്തിയ ശ്രദ്ധേയവും മാതൃകാപരവുമായ പ്രവർത്തനങ്ങളും ഇടപെടലുകളും മുൻനിർത്തിയാണ് അംഗീകാരം. സൗജന്യ ചികിത്സ ഉള്‍പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചതായി  അവാര്‍ഡ് ജൂറി വ്യക്തമാക്കി. 300 കിടക്കകളില്‍ അധികമുള്ള ആശുപത്രികളുടെ ഗണത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളുടെ നിരയിലാണ് ആസ്റ്റര്‍ മിംസ് ഒന്നാമതെത്തിയത്. 

വീണ്ടും അവാർഡ് തിളക്കം; ഇൻഡ്യൻ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 'ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്' ആസ്റ്റർ മിംസിന്

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം രാജ്യത്ത് വിവിധങ്ങളായ സംഘടനകള്‍ നടത്തിയ ആതുരസേവനമേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ അവാര്‍ഡുകളിലും ആസ്റ്റര്‍ മിംസിന് മികച്ച പരിഗണന ലഭിച്ചു എന്നത് അഭിമാനകരമാണെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇത്തരം അവാര്‍ഡുകള്‍ ആസ്റ്റര്‍ മിംസിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ പ്രേരണയാകുന്നുവെന്ന് നോര്‍ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ അഭിപ്രായപ്പെട്ടു.

Keywords:  Kerala, News, Kozhikode, Award, Hospital, Treatment, Top-Headlines, Aster Mims won 'Hospital of the Year Award' from Indian Chamber of Commerce.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia