SWISS-TOWER 24/07/2023

നവ്യാനുഭൂതിയായി ആസ്റ്റര്‍ മിംസ് ഫുട്‌ബോള്‍ ഹെഡിംഗ് ചലെഞ്ച്; അരമണിക്കൂറിനിടയില്‍ 3405 പ്രാവശ്യം തുടർചയായി ഹെഡ് ചെയ്‌ത്‌ വിദ്യാർഥിയുടെ പ്രകടനം

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 12.08.2021) നവ്യാനുഭൂതിയായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ഹെഡിംഗ് ചലെഞ്ച്. ലോക ഹെഡ് ആൻഡ് നെക് വാരാഘോഷത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ആശുപത്രികൾ സംയുക്തമായി ചലെഞ്ച് സംഘടിപ്പിച്ചത്. 16 വനിതകള്‍ ഉള്‍പെടെ 350 എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

തുടര്‍ചയായി അരമണിക്കൂറോളം ഫുട്‌ബോള്‍ നിലം തൊടാതെ ഹെഡ് ചെയ്ത തൃശൂര്‍ കേരള വര്‍മ കോളജ് വിദ്യാർഥി നിനിന്‍ അലന്‍ നൗശാദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അരമണിക്കൂറിനിടയില്‍ 3405 പ്രാവശ്യമാണ് നിനിന്‍ ഫുട്‌ബോള്‍ ഹെഡ് ചെയ്തത്. മാഹി സ്വദേശി രഞ്ജിത് നിരേന്‍ 763 ഹെഡ് ചെയ്ത് രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം മലപ്പുറം പാണ്ടിക്കാട് സ്വദേശി ശാഹിദ് സഫര്‍ കരസ്ഥമാക്കി. 684 തവണയാണ് ഫുട്‌ബോള്‍ ഹെഡ് ചെയ്തത്.
Aster mims 04/11/2022

നവ്യാനുഭൂതിയായി ആസ്റ്റര്‍ മിംസ് ഫുട്‌ബോള്‍ ഹെഡിംഗ് ചലെഞ്ച്; അരമണിക്കൂറിനിടയില്‍ 3405 പ്രാവശ്യം തുടർചയായി ഹെഡ് ചെയ്‌ത്‌ വിദ്യാർഥിയുടെ പ്രകടനം

ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ബിബിസിയുടെ ഇൻഡ്യൻ സ്‌പോര്‍ട്‌സ് ജൂറി അംഗം കമാല്‍ വരദൂര്‍ വിജയികളെ പ്രഖ്യാപിച്ചു. മുന്‍ ഇൻഡ്യൻ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജോ പോള്‍ അഞ്ചേരി സംബന്ധിച്ചു. ഇത്രയും കഴിവുള്ള ഫുട്‌ബോള്‍ താരങ്ങള്‍ നമുക്കിടയിലുണ്ട് എന്നത് വലിയ അത്ഭുതം തന്നെയാണെന്ന് ഇരുവരും പറഞ്ഞു.

ആസ്റ്റർ മിംസ് ക്ലസ്റ്റർ സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, സീനിയര്‍ കണ്‍സല്‍ടന്റ് ആൻഡ് ഹെഡ് ഡോ. സജിത് ബാബു, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി സി ഇ ഒ അമ്പിളി വിജയരാഘവന്‍ എന്നിവര്‍ വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


Keywords:  News, Kozhikode, Hospital, Kerala, State, Top-Headlines, News, Football, Aster Mims organised Football Heading Challenge.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia