അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങള്‍ ഒരുമിച്ച് ലഭ്യമാവാത്ത അവസ്ഥയ്ക്ക് പരിഹാരം വേണമെന്ന് ആരോഗ്യമന്ത്രി; 'ലോകത്തിലെ ഏറ്റവും വിലപിടിച്ച മരുന്നും അനുബന്ധകാര്യങ്ങളും' സംവാദവുമായി ആസ്റ്റർ മിംസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.09.2021) വിലയേറിയ മരുന്നുകളുടെ ഉപയോഗം മാത്രമല്ല അപൂർവ പേശീ-നാഢി സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളെന്നും നിരവധി ഡിപാര്‍ട്മെന്റുകളുടേയും, തെറാപികളുടേയും സമന്വയം ഇവരുടെ ചികിത്സയ്ക്ക് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളുടെ ഉപയോഗവും, അനുബന്ധമായ കാര്യങ്ങളും വിലയിരുത്തിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങള്‍ ഒരുമിച്ച് ലഭ്യമാവാത്ത അവസ്ഥയ്ക്ക് പരിഹാരം വേണമെന്ന് ആരോഗ്യമന്ത്രി; 'ലോകത്തിലെ ഏറ്റവും വിലപിടിച്ച മരുന്നും അനുബന്ധകാര്യങ്ങളും' സംവാദവുമായി ആസ്റ്റർ മിംസ്

അപൂര്‍വ രോഗമെന്ന നിലയില്‍ ഇത്തരത്തിലുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്ന സാഹചര്യം നിലവില്‍ രാജ്യത്തെവിടെയുമില്ലെന്നും ഈ അവസ്ഥയ്ക്ക് കൂടി പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, ഇതിന് ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനിക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ആസ്റ്റര്‍ മിംസില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ന്യൂറോ മസ്‌കുലാര്‍ ക്ലിനികിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സംവാദം സംഘടിപ്പിച്ചത്. പ്രാരംഭ ദശയിലായതിനാലാണ് ഈ മരുന്നുകള്‍ക്ക് ഇത്രയേറെ വില വരുന്നതെന്നും കുറച്ച് കാലത്തിനകം തന്നെ മരുന്നുകള്‍ക്ക് വില കുറയാന്‍ സാധ്യതയുണ്ടെന്നും സംവാദം വിലയിരുത്തി.

സൗജന്യമായി ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ക്ക് ആസ്റ്റര്‍ മിംസ് ന്യൂറോ മസ്‌കുലാര്‍ ക്ലിനികും, ക്യുവര്‍ എസ് എം എ ഫൗൻഡേഷനും ചേര്‍ന്ന് നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ സൗജന്യമായി മരുന്ന് ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ക്രൗഡ് ഫൻഡിംഗ് എന്നത് ഈ മേഖലയിലെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതമായ പരിഹാരമല്ലെന്നും സംവാദം വിലയിരുത്തി.

ഡോ. സുരേഷ് കുമാര്‍ ഇ കെ (ഹെഡ്, പീഡിയാട്രിക് ഡിപാര്‍ട്മെന്റ്) മോഡറേറ്ററായിരുന്നു. ഫര്‍ഹാന്‍ യാസിന്‍ (റീജ്യനല്‍ ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് കേരള ആൻഡ് ഒമാന്‍) ഡോ. ജേക്കബ് ആലപ്പാട്ട് (ഹെഡ്, ന്യൂറോസയന്‍സസ്), ഡോ. സ്മിലു മോഹന്‍ലാല്‍ (കണ്‍സല്‍ടന്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്), ഡോ. ദിവ്യ പച്ചാട്ട് (ജനറ്റിസിസ്റ്റ്), രാഗേഷ് പി എസ് (പ്രസ് ക്ലബ് സെക്രടറി) എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

Keywords: Kerala, News, Kozhikode, Hospital, Minister, Top-Headlines, Aster mims held debate about most expensive treatment in the world.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script