ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 കിഡ്നി സ്വാപ് ട്രാന്‍സ്പ്ലാന്റ്; വൃക്കമാറ്റിവെക്കലിൽ പുതുചരിത്രം കുറിച്ച് ആസ്റ്റർ മിംസ്; ഈ രംഗത്തെ വലിയ വെല്ലുവിളികളിലൊന്നിനെ മറികടന്ന് മാതൃക

 


കോഴിക്കോട്: (www.kvartha.com 01.04.2022) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ മറികകടക്കാൻ മാതൃക ഒരുക്കി ആസ്റ്റർ മിംസ് വീണ്ടും പുതുചരിത്രമെഴുതി. വൃക്കനല്‍കുവാന്‍ ആളുണ്ടായിട്ടും മാചിങ് ഇല്ലാതെ പോകുന്നതിന്റെ പേരില്‍ വൃക്ക സ്വീകരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ ഈ രംഗത്ത് വലിയ വെല്ലുവിളിയാണ്.
   
ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 കിഡ്നി സ്വാപ് ട്രാന്‍സ്പ്ലാന്റ്; വൃക്കമാറ്റിവെക്കലിൽ പുതുചരിത്രം കുറിച്ച് ആസ്റ്റർ മിംസ്; ഈ രംഗത്തെ വലിയ വെല്ലുവിളികളിലൊന്നിനെ മറികടന്ന് മാതൃക


ആയിരക്കണക്കിന് രോഗികള്‍ ഇത്തരം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയും ട്രാന്‍സ്പ്ലാന്റ് നടത്താന്‍ സാധിക്കാതെ ഡയാലിസിസിലൂടെ ജീവിതം തുടരേണ്ടി വരികയും ചെയ്യുന്നു. ഈ അവസ്ഥയ്ക്ക് ലഭ്യമായ ഏക പരിഹാരമാര്‍ഗമാണ് അനുയോജ്യമല്ലാത്ത ദാതാക്കളുടെ വൃക്ക അനുയോജ്യമായ മറ്റൊരാളുമായി പരസ്പരം കൈമാറ്റം ചെയ്യുന്ന 'സ്വാപ് ട്രാന്‍സ്പ്ലാന്റ്.


രണ്ടോ അതിലധികമോ പേര്‍ക്ക് ഇത്തരത്തില്‍ പരസ്പരം വൃക്ക കൈമാറ്റം ചെയ്യുവാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി വയനാട്, മലപ്പുറം, തൃശൂർ സ്വദേശികളായ മൂന്ന് പേരാണ് ആസ്റ്റര്‍ മിംസില്‍ സ്വാപ് ട്രാന്‍സ്പ്ലാന്റിലൂടെ കഴിഞ്ഞ ദിവസം ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇതോടെ ദക്ഷിണേൻഡ്യയിൽ ആദ്യമായി 50 സ്വാപ് ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിച്ച സെന്റര്‍ എന്ന അപൂര്‍വവും അഭിമാനകാരവുമായ നേട്ടവും ആസ്റ്റര്‍ മിംസിന് കരസ്ഥമാക്കി. രാജ്യത്ത് തന്നെ ഏതാനും സെന്ററുകളില്‍ മാത്രമേ ഇത്രയധികം സ്വാപ് ട്രാന്‍സ്പ്ലാന്റുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുള്ളൂ.


വയനാട് സ്വദേശിയായ 39 വയസുകാരിക്ക് അവരുടെ മാതാവായ 61കാരിയാണ് ദാതാവായുണ്ടായിരുന്നത്. ഇവര്‍ക്ക് പരസ്പരം സ്വീകരിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ മാതാവിന്റെ വൃക്ക 28 കാരിയായ തൃശൂർ ‍ സ്വദേശിനിക്ക് നൽകി. തൃശൂർ ‍ സ്വദേശിനിയുടെ ദാതാവ് 51 കാരിയായ മാതാവായിരുന്നു. അവരുടെ വൃക്ക മലപ്പുറം സ്വദേശിനിയായ 32 കാരിക്ക് നല്‍കുകയും അവരുടെ ദാതാവായ 36 കാരനായ ഭര്‍ത്താവിന്റെ വൃക്ക, വയനാട് സ്വദേശിനി സ്വീകരിക്കുകയും ചെയ്തു. ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായും എല്ലാവരും തന്നെ ആരോഗ്യകരമായ ജീവിതത്തിലേക്ക് അതിവേഗം തിരിച്ച് വന്നുകൊണ്ടിരിക്കുകയാണെന്നും ആസ്റ്റര്‍ മിംസിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. സജിത് നാരായണന്‍ പറഞ്ഞു.


2012 ജനുവരി 24നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ആദ്യ സ്വാപ് ട്രാന്‍സ്പ്ലാന്റ് നടന്നത്. ഇതിനോടകം മൂന്ന് പേര്‍ പരസ്പരം ദാനം ചെയ്യുന്ന ത്രീവേ ട്രാന്‍സ്പ്ലാന്റ് രണ്ടെണ്ണവും, നാലുപേര്‍ പരസ്പരം ദാനം ചെയ്യുന്ന ഫോര്‍ വേ ട്രാന്‍സ്പ്ലാന്റ് ഒരെണ്ണവും വിജയകരമായി പൂര്‍ത്തീകരിച്ചതായി ആസ്റ്റര്‍ ഹോസ്പിറ്റൽസ് ഒമാന്‍ ആൻഡ് കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. വൃക്കമാറ്റിവെക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലും 14 വയസിൽ താഴെ പ്രായമുള്ളവര്‍ക്ക് മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഡി എം ഫൗൻഡേഷന്റെയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസനീയരായ ഏജന്‍സികളുടേയും വ്യക്തികളുടേയും സഹായത്തോടെ പൂര്‍ണമായും സൗജന്യമായി നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശസ്ത്രക്രിയയ്ക്ക് ഡോ. സജിത് നാരായണന്‍ (സീനിയര്‍ കണ്‍സല്‍ടന്റ് ആൻഡ് ഹെഡ്, നെഫ്രോളജി), ഡോ. ഇസ്മാഈൽ എന്‍ എ (സീനിയര്‍ കണ്‍സല്‍ടന്റ്), ഡോ. ഫിറോസ് അസീസ് (സീനിയര്‍ കണ്‍സല്‍ടന്റ്), ഡോ. ശ്രീജേഷ് ബി (സീനിയര്‍ കണ്‍സല്‍ടന്റ്), ഡോ. തുഷാര എ (സ്പെഷ്യലിസ്റ്റ്, നെഫ്രോളജി), ഡോ. രവികുമാര്‍ കരുണാകരന്‍ (യൂറോളജി വിഭാഗം മേധാവി), ഡോ. അഭയ് ആനന്ദ് (സീനിയര്‍ കണ്‍സല്‍ടന്റ്, യൂറോളജി), ഡോ. സുര്‍ദാസ് ആര്‍ (സീനിയര്‍ കണ്‍സല്‍ടന്റ് യൂറോളജി) അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. കിഷോര്‍ (സീനിയര്‍ കണ്‍സല്‍ടന്റ് ആൻഡ് ഹെഡ്) തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

Keywords:  Kerala, Kozhikode, News, Top-Headlines, Hospital, Wayanad, Doctor, Malappuram, Thrissur, Aster Mims completed 50 Kidney Swap Transplant for the first time in south India.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia