Robotic surgery | വിജയകരമായി 1750 റോബോടിക് ശസ്ത്രക്രിയകൾ; പുതുചരിത്രംകുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി; ആരോഗ്യമേഖലയിൽ അതുല്യ നേട്ടം

 


കൊച്ചി: (www.kvartha.com) ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കിയതായി കൊച്ചിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. കേരളത്തിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന റോബോടിക് സർജറി കേന്ദ്രങ്ങളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാർസ് വഴി മാത്രം പൂർത്തിയാക്കി കഴിഞ്ഞു. മാർസിന്റെ അഭിമാനകരമായ ഈ നേട്ടം ഡോക്ടർമാർ കേക് മുറിച്ച് ആഘോഷിച്ചു.
   
Robotic surgery | വിജയകരമായി 1750 റോബോടിക് ശസ്ത്രക്രിയകൾ; പുതുചരിത്രംകുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി; ആരോഗ്യമേഖലയിൽ അതുല്യ നേട്ടം

ഒരു റോബോടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധർ ചെറിയ മുറിവിലൂടെ നടത്തുന്ന പ്രത്യേകവും നൂതനവുമായ മിനിമൽ ആക്സസ് പ്രക്രിയയാണ് റോബോടിക് സർജറി. ശസ്ത്രക്രിയകളുടേതായ നടപടിക്രമങ്ങളും സങ്കീർണതയും ഏറ്റവും കുറവായതിനാൽ റോബോടിക് സർജറികൾ വളരെയധികം സുരക്ഷിതമാണ്.

പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് സർജന്മാർക്ക് ഏറ്റവും കൃത്യതയുള്ള ഫലം റോബോടിക് സർജറിയിലൂടെ ഉറപ്പാക്കാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകൾക്ക് ശേഷമുള്ള അനുബന്ധ വേദന, രക്ത നഷ്ടം, ശരീരത്തിൽ മുറിപാടുകൾ എന്നിവ വളരെ കുറവായിരിക്കും. ശസ്ത്രക്രിയയുടേതായിട്ടുള്ള അസ്വസ്ഥതകളിൽ നിന്ന് വേഗത്തിൽ സുഖം
പ്രാപിക്കുക വഴി ആശുപത്രി വാസവും കുറയുന്നു. ഇത് രോഗികളെ വളര പെട്ടെന്ന് തന്നെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നു.
  
Robotic surgery | വിജയകരമായി 1750 റോബോടിക് ശസ്ത്രക്രിയകൾ; പുതുചരിത്രംകുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി; ആരോഗ്യമേഖലയിൽ അതുല്യ നേട്ടം

പരിചയ സമ്പന്നരായ റോബോടിക് സർജറി വിദഗ്ധരുടെ നേതൃത്വത്തിൽ എല്ലാ
പ്രായത്തിലുമുള്ള രോഗികൾക്കും, യൂറോളജി, ഗൈനകോളജി, ഓങ്കോ സർജറി, ഗ്യാസ്ട്രോ സർജറി, കരൾ മാറ്റിവയ്ക്കൽ എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ മെഡ്സിറ്റി റോബോടിക് സർജറി നടത്തുന്നുണ്ട്.

മാർസ് എന്നത് നൂതനവും കൃത്യതയുമുള്ള പ്രക്രിയയാണ്. എത്ര സങ്കീർണമായ ശസ്ത്രക്രിയയും മാർസ് വഴി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. റോബോടിക് ഉപകരണങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, ശരീരത്തിന്റെ ഏത് മൃദുലമായ ഭാഗത്തും വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നും ആസ്റ്റർ മെഡ്സിറ്റി യൂറോളജി വിഭാഗം സീനിയർ കൺസൾടന്റ് ഡോ. കിഷോർ ടി.എ പറഞ്ഞു.

ഡാവിഞ്ചി സർജറി സംവിധാനം ഉപയോഗിച്ച് കൃത്യതയോടെയുള്ള റോബോടിക് ശസ്ത്രക്രിയകൾ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി. സ്പെഷ്യലൈസ്ഡ് റോബോടിക് കരൾ, പാൻക്രിയാസ് ശസ്ത്രക്രിയ ലഭ്യമാക്കുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നും റോബോടിക് ട്രാൻസ്വാജിനൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവും, കിഡ്നി ട്യൂമർ
നീക്കം ചെയ്യാൻ റോബോടിക് സൗകര്യമുള്ള ഇൻഡ്യയിലെ ആദ്യ കേന്ദ്രവുമാണ് ആസ്റ്റർ മെഡ്സിറ്റി.

ആരോഗ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനം എന്ന നിലയിൽ ലോകത്ത് ലഭ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ സൗകര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ആസ്റ്റർ എന്നും പ്രതിജ്ഞാബദ്ധരാണ്. മാർസ് പോലുള്ള അത്യാധുനിക സൗകര്യം രോഗികൾക്ക് വിപുലമായ ശസ്ത്രക്രിയാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുകയും
അവരുടെ സാധാരണ ജീവിതം വീണ്ടെടുക്കാനും നയിക്കാനും അവരെ സഹായിക്കുകയും ചെയ്യുമെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. റോബോടിക് സർജറിയിലെ മുന്നേറ്റത്തോടെ ഭാവിയിൽ ഇതുപോലുള്ള നൂതന മെഡികൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെപറ്റോബിലിയറി സർജൻ സീനിയർ കൺസൾടൻ്റ് ഡോ. മാത്യു ജേക്കബ്, സീനിയർ കൺസൾടൻ്റ് ഡോ. ജെം കളത്തിൽ, ഒബ്സ്റ്റട്രിക്സ് & ഗൈനകോളജി സീനിയർ കൺസൾടൻ്റ് ഡോ. സറീന എ ഖാലിദ്, സർജികൽ ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾടൻ്റ് ഡോ. പ്രകാശ് കെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Keywords:  Top-Headlines, Kochi, Surgery, News, Ernakulam, Hospital, Kerala, Aster MIMS completed 1750 robotic surgery.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia