Aster Hospitals | 3000 പേർക്ക് ഒരേ സമയം കിടത്തി ചികിത്സ, പുതിയ ആശുപത്രികളും കൂടുതൽ ഫാർമസിയും ലാബുകളും; കേരളത്തിൽ സുപ്രധാന വിപുലീകരണ പദ്ധതികളുമായി ആസ്റ്റർ; 5000 പേർക്ക് തൊഴിലവസരങ്ങൾ; സ്ഥാപനങ്ങളുടെ ഊർജത്തിന്റെ 80 ശതമാനവും സൗരോർജത്തിൽ നിന്ന് കണ്ടെത്തും; കേരളത്തിൽ ഏറ്റവും വലിയ ആശുപത്രി ശ്യംഖലയെന്ന സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കും!
Feb 24, 2024, 13:12 IST
കൊച്ചി: (KVARTHA) സുപ്രധാന വിപുലീകരണ പദ്ധതികളുടെ പ്രഖ്യാപനത്തോടെ ആസ്റ്റർ ഹോസ്പിറ്റൽസ് കേരളത്തിലെ ആരോഗ്യ രംഗത്ത് സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖല എന്ന നിലയിൽ ഖ്യാതി നേടിയ ആസ്റ്റർ ഹോസ്പിറ്റൽസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3000ലേറെ രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കും. കേരളത്തിലെ വിപുലീകരണ പദ്ധതികൾക്കായി 1000 കോടി രൂപയാണ് നിക്ഷേപിക്കുക.
2025-ൽ കാസർകോട്ട് 350 കിടക്കകളും തിരുവനന്തപുരത്ത് 2026-ൽ 500 കിടക്കകളുമായി പുതിയ ആശുപത്രികൾ പ്രവർത്തനം ആരംഭിക്കും. ആസ്റ്ററിന്റെ വിപുലീകരണ പദ്ധതിയിലെ പ്രധാന നാഴികക്കല്ലുകളായി മാറും ഈ രണ്ട് സ്ഥാപനങ്ങളും. കൂടാതെ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലും കണ്ണൂർ, കോഴിക്കോട്, കോട്ടക്കൽ എന്നിവിടങ്ങളിലെ ആസ്റ്റർ മിംസിലും 100 കിടക്കകൾ വീതം കൂടുതലായി ഉള്‍പ്പെടുത്തും. കേരളത്തിലെ ആരോഗ്യരംഗത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വികസനപദ്ധതികള്‍ വലിയ പങ്കുവഹിക്കും.
രാജ്യത്തെ കഴിവുള്ളവരുടെ കുടിയേറ്റവും മറ്റും സംബന്ധിച്ച ആശങ്കകൾക്കിടയിൽ ഇൻഡ്യയുടെ തൊഴിൽ മേഖലയ്ക്ക് ഗണ്യമായ സംഭാവന നൽകാനായി എന്നതാണ് ആസ്റ്റർ ഗ്രൂപിന്റെ മറ്റൊരു സവിശേഷത. പുതിയ വിപുലീകരണ പദ്ധതികളിലൂടെ ആസ്റ്റർ ആശുപത്രി ശൃംഖല കേരളത്തിൽ മാത്രം 5000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത് ശ്രദ്ധേയമാണ്. കഴിവും വൈദഗ്ധ്യവുമുള്ള യുവതലമുറയ്ക്ക് നാട്ടില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍കാര്‍ ശ്രമങ്ങള്‍ക്ക് ഇത് ശക്തി പകരും. നിലവിൽ, കേരളത്തിലെ ആസ്റ്റർ ആശുപത്രികളിൽ വിവിധ തസ്തികകളിലായി 15000 പേർ ജോലി ചെയ്യുന്നുണ്ട്.
കൂടാതെ, ആസ്റ്റർ ഹോസ്പിറ്റൽസിൻ്റെ സംരംഭങ്ങളായ ഡിജിറ്റൽ ഹെൽത് കെയർ, ഹോം കെയർ, ആസ്റ്റർ ലാബ്സ്, ആസ്റ്റർ ഫാർമസി തുടങ്ങിയ സേവനങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതോടെ സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. നിലവിൽ, 175 ലബോറടറികളും 86 ഫാർമസികളും പ്രവർത്തിക്കുന്നുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, 250 ലബോറടറികളും ഫാർമസികളും സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
കൂടാതെ സ്വന്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ ഭൂരിഭാഗവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതിക്കും കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികൾ തുടക്കമിടുന്നു. കേരളത്തിലെ ഓരോ ആസ്റ്റർ ആശുപത്രിയും അവരുടെ ഊർജ ആവശ്യങ്ങൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കും. ഇതിലൂടെ ഓരോ ആശുപത്രിയുടെയും പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയുടെ 80% ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. പ്ലാൻ്റുകൾ സ്ഥാപിക്കുന്നത് ഈ വർഷം മെയ് അവസാനവാരത്തോടെ പൂർത്തീകരിക്കാനാണ് തീരുമാനം. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ആശുപത്രി ശൃംഖല ഇത്രയും വലിയ തോതില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിന്റെ വിവിധ മേഖലകളിലേക്ക് ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിച്ച്, എല്ലാവര്‍ക്കും ഉന്നതനിലവാരമുള്ള ചികിത്സ ലഭ്യമാക്കാനുള്ള ശ്രമമാണ് ആസ്റ്റർ നടത്തുന്നതെന്ന് ആസ്റ്റര്‍ ഇൻഡ്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. ആസ്റ്റർ ഹോസ്പിറ്റലിൻ്റെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ കേരളം നിക്ഷേപ സൗഹ്യദ സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന 15 ആശുപത്രികളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ വിവിധ വിഭാഗങ്ങളുടെ സേവനം പ്രത്യേകം ലഭ്യമാണ്. ഇതില്‍ മൂന്ന് അത്യാഹിതവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആശുപത്രികളിലേക്ക് വിപുലീകരിക്കുന്നത് പോലുള്ള തുടർച്ചയായ ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ബ്രിടനിലുള്ള എന്‍ എച് എസ് ഹംബര്‍ ആന്‍ഡ് നോര്‍ത് യോര്‍ക്ക്‌ഷെയറും ആസ്റ്റര്‍ മെഡ്സിറ്റിയും തമ്മിലുള്ള സമീപകാല ധാരണാപത്രം (MOU) പോലെയുള്ള ശ്രദ്ധേയമായ സഹകരണങ്ങൾ ആസ്റ്റർ ഹോസ്പിറ്റൽസിന്റെ
നേട്ടങ്ങൾ ഇൻഡ്യയുടെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടുന്നു. ബ്രിടീഷ് ആരോഗ്യവകുപ്പുമായി സഹകരിച്ച് ഇൻഡ്യയിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ലോകോത്തര നിലവാരമുള്ള പരിശീലനവും അകാഡമിക വളര്‍ച്ചയും ലഭ്യമാക്കുന്നതാണ് എന്‍ എച് എസ് ഹംബറും മെഡ്സിറ്റിയും തമ്മിലുള്ള പങ്കാളിത്തം. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പരിശീലനം നേടുന്ന ഡോക്ടര്‍മാര്‍ക്ക് പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡിന്റെ (PLAB) കടമ്പയില്ലാതെ തന്നെ നേരിട്ട് യുകെയിലുള്ള തിരെഞ്ഞെടുത്ത എന്‍ എച് എസ് ആശുപത്രികളില്‍ ജൂനിയര്‍, സീനിയര്‍ തസ്തികകളില്‍ ജോലിക്ക് പ്രവേശിക്കാമെന്നത് ഇതിന്റെ നേട്ടമാണ്.
ആസ്റ്റർ ഹോസ്പിറ്റലുകൾ പ്രത്യേകിച്ച് ആസ്റ്റർ മെഡ്‌സിറ്റി, കേരളത്തെ മെഡികൽ ടൂറിസം ഹബാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ഓപറേഷൻസ് മേധാവി ധന്യ ശ്യാമളൻ പറഞ്ഞു. ലോകത്തെവിടെയുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ആസ്റ്റര്‍ ആശുപത്രികളില്‍ സ്വീകാര്യമാണ്. അതുവഴി ലോകത്തെവിടെയുള്ളവര്‍ക്കും ഉന്നതഗുണനിലവാരമുള്ള ചികിത്സ കേരളത്തില്‍ ലഭ്യമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികവിലും പുതുമയിലും ഊന്നിക്കൊണ്ട്, കേരളത്തിന്റെ ആരോഗ്യരംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറാനുള്ള ശ്രമങ്ങൾ തുടരുകയാണ് ആസ്റ്റര്‍. 34 ആശുപത്രികൾ, 131 ക്ലിനികുകൾ, 502 ഫാർമസികൾ, ഏഴ് രാജ്യങ്ങളിലായി 251 ലാബുകളും, പേഷ്യന്റ് എക്സ്‌പീരിയൻസ് സെന്ററുകളും സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്നു. മിതമായ ചിവിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തി ആസ്റ്റർ കുതിക്കുകയാണ്. പുതിയ വിപുലീകരണ പദ്ധതികൾ ആസ്റ്ററിന്റെ യശസ് ഉയർത്തുന്നതിന് പുറമെ ആരോഗ്യ രംഗത്ത് കേരളത്തിലെ ജനങ്ങൾക്കും നേട്ടമാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.