Junior artists | വടക്കന്‍ കേരളത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകളോടുള്ള അവഗണനയും ചൂഷണവും അവസാനിപ്പിക്കാന്‍ കൂട്ടായ്മ രൂപീകരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പെടുന്ന വടക്കന്‍ മേഖലയിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് സിനിമാ ലൊകേഷനുകളില്‍ നിന്നുണ്ടാവുന്ന ദുരിതം അവസാനിപ്പിക്കണമെന്ന് സപോര്‍ടിങ് ആര്‍ടിസ്റ്റ് കൂട്ടായ്മ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സിനിമയുമായി ബന്ധപ്പെട്ട് ജൂനിയര്‍ ആര്‍ടിസ്റ്റുമായി പോകുന്നവര്‍ക്ക് അര്‍ഹതപ്പെട്ട യാതൊരു പരിഗണനയും കിട്ടാത്ത സാഹചര്യമാണുളളത്. ഇതിനെതിരെ സപോര്‍ടിങ് ആര്‍ടിസ്റ്റുകളുടെ സംഘടന രൂപീകരിച്ച് ശക്തമായ പ്രതിഷേധവുമായി മുന്‍പോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ അഞ്ഞൂറോളം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ ഇതില്‍ അംഗങ്ങളായി ചേര്‍ക്കും. കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് 1500-രൂപ പ്രതിദിന ബാറ്റ നല്‍കുമ്പോള്‍ വടക്കന്‍ മേഖലയിലുളള ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് അഞ്ഞൂറുരൂപ മാത്രമാണ് ലഭിക്കുന്നത്. നിര്‍മാതാക്കളില്‍ നിന്നും പ്രൊഡക്ഷന്‍ എക്സിക്യൂടിവില്‍ നിന്നും 1500 രൂപവാങ്ങി ഇടനിലക്കാര്‍ പകുതിയിലേറെ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

സെറ്റുകളില്‍ മൂന്നാംകിട ഭക്ഷണമാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നത്. അതുതന്നെ കൃത്യമായി ലഭിക്കുന്നുമില്ല. താമസസൗകര്യം നല്‍കുന്ന കാര്യത്തില്‍ അവഗണിക്കുകയാണ്. ലൊകേഷനില്‍ നിന്നും മാന്യമായ രീതിയില്‍ പെരുമാറാന്‍പോലും പലരും ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് തയാറാവുന്നില്ല. 

Junior artists | വടക്കന്‍ കേരളത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകളോടുള്ള അവഗണനയും ചൂഷണവും അവസാനിപ്പിക്കാന്‍ കൂട്ടായ്മ രൂപീകരിച്ചു


ദൂരെ സ്ഥലങ്ങളിലുളള ലൊകേഷനുകളില്‍ പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും താമസ സൗകര്യമേര്‍പ്പെടുത്താന്‍ പോലും തയാറാകുന്നില്ലെന്നും സപോര്‍ടിങ് ആര്‍ടിസ്റ്റ് കൂട്ടായ്മ ഭാരവാഹികളായ സുധീഷ് കീഴുത്തളളി, രൂപേഷ് തൊടീക്കളം, എകെ ദേവദാസന്‍ എളയാവൂര്‍, തങ്കമണി കാസര്‍കോട്, പ്രദീപന്‍ പറശിനിക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Keywords: Association formed to end neglect and exploitation of junior artists in northern Kerala, Kannur, News, Press Meet, Allegation, Location, Junior Artist, Women, Children, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia