SWISS-TOWER 24/07/2023

നിയമസഭാ തെരെഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർചകളിൽ അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.03.2021) നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയ ചർചകളിൽ കടുത്ത അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഗ്രൂപ് നിർദേശങ്ങൾ എഐസിസി സർവേ റിപോർട് ചൂണ്ടികാട്ടി ഹൈകമാൻഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതി‍‍ര്‍ന്ന കോൺഗ്രസ് നേതാക്കളുടെ പരാതി. അതേ സമയം സ്ഥിരം മണ്ഡലം മാറി മത്സരിക്കുകയെന്ന ഹൈകമാൻഡ് നിർദേശം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തള്ളി.

നേമവും വട്ടിയൂ‍ര്‍ക്കാവും അടക്കമുള്ള ബിജെപിക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനാർഥികളെ നിർത്താനായിരുന്നു ഹൈകമാൻഡ് നിർദേശം. ഉമ്മൻ ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളും ഉയ‍ര്‍ന്നിരുന്നു. ഹൈകമാൻഡ് നിർദേശത്തിൽ ഉമ്മൻ ചാണ്ടി എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഇക്കാര്യം വീണ്ടും അനിശ്ചിതത്തിലാവുകയായിരുന്നു. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാര്‍ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാമെന്നും മുരളീധരൻ പറഞ്ഞു.
Aster mims 04/11/2022

നിയമസഭാ തെരെഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർചകളിൽ അതൃപ്തിയുമായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും


ബിജെപി വെല്ലുവിളി നേരിടാൻ നേമം കൂടാതെ വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർഥി വേണമെന്നാണ് ഹൈകമാൻഡ് നിലപാട്.

സുരക്ഷിത മണ്ഡലം മാറുന്നതിലെ നിലപാട് ഹൈകമാൻഡ് രമേശ് ചെന്നിത്തലയോടും പറഞ്ഞെങ്കിലും അദ്ദേഹവും നിര്‍ദേശം തളളിയതായാണ് സൂചന.

സീറ്റുകളിൽ ഏകദേശ ധാരണയായ സാഹചര്യത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച ചേർന്നേക്കും.

Keywords:  News, Politics, Kerala, Assembly Election, Assembly-Election-2021, Election, State, Thiruvananthapuram, Ramesh Chennithala, Oommen Chandy, Kerala Congress, Congress, Assembly elections; Oommen Chandy and Chennithala dissatisfied with candidate selection discussions.  



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia