Police booked | 'ചികിത്സാ കിട്ടാതെ പിതാവ് മരണമടഞ്ഞുവെന്ന് ആരോപിച്ച് രോഷാകുലനായ യുവാവ് ഗവ. ആശുപത്രിയിൽ കണ്ണില്‍ കണ്ടതെല്ലാം തല്ലി തകര്‍ത്തു'; പൊലീസ് കേസെടുത്തു
Sep 20, 2022, 20:00 IST
കണ്ണൂര്‍: (www.kvartha.com) ജില്ലാ ആശുപത്രിയില്‍ നിന്നും ചികിത്സാ കിട്ടാതെ പിതാവ് മരണമടഞ്ഞുവെന്ന് ആരോപിച്ച് രോഷാകുലനായ യുവാവ് കണ്ണില്‍ കണ്ടതെല്ലാം തല്ലി തകര്‍ത്തതായി പരാതി. തടയാന്‍ ചെന്ന ആശുപത്രി ജീവനക്കാര്‍ക്കെതിരെയും കയ്യേറ്റശ്രമമുണ്ടായെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച അഴീക്കോട് സ്വദേശിയാണ് മരണമടഞ്ഞത്. എന്നാല്‍ ഇയാളുടെ നില ഗുരുതമായിട്ടും ആവശ്യമായ ചികിത്സയും ശ്രദ്ധയും കാഷ്യലിറ്റിയില്‍ നിന്നും കിട്ടിയില്ലെന്നാണ് പരാതി.
ആശുപത്രി ജീവനക്കാരോടും ഡ്യൂടി ഡോക്ടറോടും കയര്‍ക്കുകയും അത്യാഹിത വിഭാഗത്തില്‍ കയറി നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി. ആശുപത്രി കവാടത്തിലെ ചുമരില്‍ ജില്ലാ പഞ്ചായത് സ്ഥാപിച്ച പരാതിപ്പെട്ടി വലിച്ചു നിലത്തിടുകയും ചുമരിലെ ലൈറ്റിന്റെ സ്വിച് തല തകര്‍ക്കുകയും ചെയ്തതായും ഉദ്യോഗസ്ഥർ പറയുന്നു. ആശുപത്രി സെക്യുരിറ്റി ജീവനക്കാരാണ് ഇയാളെ ബലപ്രയോഗത്തിലുടെ ശാന്തനാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. രാജീവന്റെ പരാതിയില്‍ സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.