കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ടു; ഗൃഹനാഥനെതിരെ കേസ്

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com 12.03.2021) കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ട ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. 

കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് സുധീഷ്. ഇവിടെ ജോലിക്ക് വരുന്ന സ്ത്രീയോട് സുധീഷ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കാന്‍ വൈകിയതിന് ഇവരെ അടിച്ച് പരിക്കേല്‍പിക്കുകയുമായിരുന്നു. തുടര്‍ന്ന് ജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് സുധീഷ് പുറത്ത് പോയി. 
Aster_MIMS

സ്ത്രീ ഫ്‌ലാറ്റിന്റെ ബാല്‍കണയില്‍ എത്തി ബഹളം വെച്ചത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ നടക്കാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഫ്‌ലാറ്റിലെത്തി. പൊലീസ് സുധീഷിന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ വാതില്‍ പൊളിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. 

കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ വൈകിയതിന് വീട്ടുജോലിക്കാരിയെ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ടു; ഗൃഹനാഥനെതിരെ കേസ്


സുധീഷിനെതിരെ ജോലിക്കാരിയെ മര്‍ദിച്ചതിനും മുറിയില്‍ പൂട്ടിയിട്ടതിനും കേസെടുത്തു. സംഭവ ശേഷം കാണാതായ സുധീഷിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.

ഇവരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ആലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇവരെ ജോലിക്കായി കൊണ്ടുവന്നയാളുടെ സംരക്ഷണയില്‍ വിട്ടയച്ചു.

Keywords:  News, Kerala, State, Kozhikode, Assault, Case, Police, Hospital, Treatment, Assaulted housekeeper for being late for drinking water and locked in a room; Case against the landlord
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia