Remanded | പണം കവരുന്നതിനിടെ തടഞ്ഞ വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തിയെന്ന കേസില്‍ 15 വയസുകാരന്‍ റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കവര്‍ചയ്ക്കിടെ വൃദ്ധയെ തലയ്ക്കടിച്ചു വീഴ്ത്തിയെന്ന കേസില്‍ പതിനഞ്ചുവയസുകാരന്‍ അറസ്റ്റിലായി. പാണപ്പുഴ പറവൂരിലെ കുണ്ടയാട്ടെ നെല്ലിക്കാ തകിടിയില്‍ പൊന്നമ്മയെ(64) ഇരുമ്പ് വടികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ പ്രദേശവാസിയായ 15 കാരനാണ് പിടിയിലായത്. പരിക്കേറ്റ വയോധികയെ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പൊന്നമ്മ ഉള്‍പെടെ അവരുടെ വീട്ടിലെ മൂന്ന് പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം പെന്‍ഷന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ് അത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് 15കാരന്‍ വീട്ടിലെത്തിയത്. വീട്ടില്‍ ആരും ഉണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് എത്തിയത്.
Aster_MIMS

Remanded | പണം കവരുന്നതിനിടെ തടഞ്ഞ വയോധികയെ തലയ്ക്കടിച്ചു വീഴ്ത്തിയെന്ന കേസില്‍ 15 വയസുകാരന്‍ റിമാന്‍ഡില്‍
 
എന്നാല്‍ പൊന്നമ്മ വീട്ടിലുണ്ടായിരുന്നു. പണം എടുക്കുന്നത് തടഞ്ഞതോടെയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെയാണ് പരിയാരം പൊലീസ് പ്രതിയായ പതിനഞ്ചുകാരനെ പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Keywords:  Assault:15-year-old boy remanded, Kannur, News, Police, Remanded, Attack, Injured, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia