ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ക്കെതിരായ അക്രമം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Nov 28, 2011, 16:37 IST
കാസര്‍കോട്: ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫയ്‌ക്കെതിരെയും വാര്‍ത്താ സംഘത്തിനെതിരെയും പോലീസ് നടത്തിയ അക്രമത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കാസര്‍കോട് പ്രസ് ക്ലബ്ബിലെത്തി മര്‍ദ്ദനമേറ്റ ഫൗസിയ മുസ്തഫയില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു. അക്രമം നടന്ന പാറക്കട്ടയിലെ എ.ആര്‍ ക്യാമ്പ് പരിസരവും അദ്ദേഹം സന്ദര്‍ശിച്ചു.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ക്രൂരമായ അക്രമവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ഒരു സ്ത്രീയാണെന്ന പരിഗണനപോലും നല്‍കാതെയാണ് പുരുഷ പോലീസുകാര്‍ അവരെ മര്‍ദ്ദിച്ചത്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാറിലേക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഈ അക്രമം ഗൗരവമായി തന്നെയാണ് കമ്മീഷന്‍ കാണുന്നതെന്നും പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ സമാന്തരമായി തന്നെ ഇതേ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒരു സ്ത്രീയോട് പറയാന്‍ കൊള്ളാത്ത തെറിയഭിഷേകമാണ് പോലീസ് നടത്തിയതെന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് പോലീസുകാരുടെ തെറികേട്ടാല്‍ പെണ്ണ് മാത്രമല്ല ആണുങ്ങളും ഗര്‍ഭിണിയാകുമെന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെ ഗവണ്‍മെന്റ് ഗൗരവമായി കാണണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
Keywords: Kasaragod, India vision, Reporter, Case, കിഡ്‌നാപ്പ്, കേസ്, കാസര്‍കോട്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.