Assault | 'ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ കെഎസ്ആര്‍ടിസി കൻഡക്ടറെ മര്‍ദിച്ചു; കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെട്ടത് 3 ലക്ഷം രൂപ; ഒടുവിൽ 30,000 രൂപയ്ക്ക് പ്രശ്‌നം പരിഹരിച്ചപ്പോൾ കൻഡക്ടര്‍ക്ക് ലഭിച്ചത് 25,000 രൂപ; 5000 നോക്കുകൂലി ഈടാക്കി യൂണിയൻ നേതാക്കൾ'
Jan 16, 2023, 13:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ അജോ കുറ്റിക്കൻ
പത്തനംതിട്ട: (www.kvartha.com) ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ കെഎസ്ആര്‍ടിസി കൻഡക്ടറെ മര്‍ദിച്ചതായും കേസെടുക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും വിവരം. 30,000 രൂപയ്ക്ക് പ്രശ്‌നം പരിഹരിച്ചപ്പോള്‍ അടികിട്ടിയ കൻഡക്ടര്‍ക്ക് ലഭിച്ചത് 25,000 രൂപയാണെന്നും ശേഷിച്ച അയ്യായിരം രൂപ യൂണിയന്‍ നേതാക്കള്‍ നോക്കുകൂലി ഈടാക്കിയെന്നും ആക്ഷേപം. എന്നാൽ രണ്ടടിക്ക് 25,000 കിട്ടിയ കൻഡക്ടര്‍ക്ക് പരാതിയില്ലെന്നാണ് അറിയുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ത്രിവേണി യു-ടേണിന് സമീപമാണ് സംഭവം. ഇവിടെ കെഎസ്ആര്‍ടിസി ബസില്‍ ഭക്തരെ കയറ്റി വിടുന്ന ജോലി ചെയ്തു കൊണ്ടിരുന്ന തേവള്ളി സ്വദേശിയായ കൻഡക്ടര്‍ക്ക് ആണ് അടി കിട്ടിയതായി പറയുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്ന് തിരിച്ചറിയുന്ന യാതൊരു അടയാളങ്ങളും ഇദ്ദേഹത്തിന് ഇല്ലായിരുന്നുവെന്ന് പറയുന്നു. ത്രിവേണിയില്‍ നിന്ന അയ്യപ്പന്മാര്‍ യു ടേണ്‍ വഴി വണ്ടി വിടണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ബസ് തടയുകയായിരുന്നുവെന്നും ഇവരെ തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടു പേര്‍ ചേര്‍ന്ന് കൻഡക്ടറെ മര്‍ദിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പമ്പ പൊലീസ് അയ്യപ്പന്മാരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. കൻഡക്ടര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. അയ്യപ്പന്മാര്‍ക്കെതിരേ കേസ് എടുക്കണമെന്ന ആവശ്യമായിരുന്നു കെഎസ്ആര്‍ടിസി അധികൃതര്‍ക്ക്. അയ്യപ്പന്മാര്‍ക്ക് കേസും വഴക്കുമൊന്നും വേണ്ട, നഷ്ടപരിഹാരം കൊടുക്കാമെന്നായി. തുടര്‍ന്ന് പമ്പ കെഎസ്ആര്‍ടിസി സ്‌പെഷല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച നടത്തിയപ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നാണ് വൃത്തങ്ങൾ പറയുന്നത്.
ഇത്രയും നല്‍കാന്‍ കഴിയില്ലെന്ന് സ്വാമിമാര്‍ അറിയിച്ചു. ഒടുവില്‍ 30,000 രൂപയെന്ന് ധാരണയായിയെന്നാണ് സൂചന. പിന്നെയാണ് ട്വിസ്റ്റ് ഉണ്ടായത്. 25,000 രൂപ കൻഡക്ടര്‍ക്ക് കൊടുക്കുകയും ശേഷിച്ച 5000 മറ്റുള്ളവര്‍ക്ക് കിട്ടിയെന്നും യൂണിയന്റെ പേരിലാണ് ഇത് വാങ്ങിയതെന്നുമാണ് അറിയുന്നത്. അതേസമയം പമ്പയില്‍ നിലവില്‍ കെഎസ്ആര്‍ടിസിക്ക് യൂണിയന്‍ ഒന്നും ഇല്ലെന്നാണ് വിവരം.
Keywords: News,Kerala,State,Pathanamthitta,Compensation,KSRTC, Assault on conductor; 30,000 paid as compensation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

