SWISS-TOWER 24/07/2023

Look Out | സഊദി യുവതി നല്‍കിയ ലൈംഗികാതിക്രമ കേസ്; വിദേശത്ത് തുടരുന്ന വ്‌ളോഗര്‍ക്കെതിരെ ലുക് ഔട് നോടീസ് പുറപ്പെടുവിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സഊദി യുവതി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ വ്‌ളോഗര്‍ (മല്ലു ട്രാവലര്‍) ശാക്കിര്‍ സുബ്ഹാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചു. കുറ്റാരോപണ വിധേയനായ ശാക്കിര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. യുവതിയുടെ പരാതിയില്‍, അന്വേഷണ വിധേയമായി ശാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം.
Aster mims 04/11/2022
പരാതിയില്‍ സഊദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. അഭിമുഖത്തിനെന്ന പേരില്‍ ഹോടെലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സഊദി വനിതയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോടെലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹേടെലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതുമെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം പരാതി വ്യാജമാണെന്ന നിലപാടിലാണ് ശാക്കിര്‍ . തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ശാക്കിര്‍ പ്രതികരിച്ചിരുന്നു. നിലവില്‍ കാനഡയിലുള്ള ശാക്കിര്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് ഒരു വീഡിയോയിലൂടെ അറിയിച്ചിരുന്നത്. ഇതൊരു ഹണിട്രാപ് ആയിരുന്നോയെന്ന് സംശയിക്കുന്നതായും ശാക്കിര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ശാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വീഡിയോയിലൂടെ വിശദീകരിച്ചിരുന്നു. ശാക്കിര്‍ നാട്ടിലില്ലാത്തതിനാല്‍ അന്വേഷണം വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

Look Out | സഊദി യുവതി നല്‍കിയ ലൈംഗികാതിക്രമ കേസ്; വിദേശത്ത് തുടരുന്ന വ്‌ളോഗര്‍ക്കെതിരെ ലുക് ഔട് നോടീസ് പുറപ്പെടുവിച്ചു


Keywords: News, Kerala, Kerala-News, Police-News, Malayalam-News, Assault Complaint, Saudi Woman, Look Out Notice, Vlogger, Shakir Subhan, Mallu Traveller, Assault Complaint of Saudi Woman; Look Out Notice Issued Against Vlogger Shakir Subhan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia