Merchant arrested | കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കൗമാരക്കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; വ്യാപാരി അറസ്റ്റിൽ
Oct 12, 2022, 19:08 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ വ്യാപാരി പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂർ ജില്ലയിലെ പി അബ്ദുർ റഹ്‌മാനെ (65) യാണ് പയ്യന്നൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരും സംഘവും അറസ്റ്റു ചെയ്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയെ ലൈംഗീക ഉദ്ദ്യേശത്തോടെ കടന്നുപിടിച്ചെന്നാണ് പരാതി. ഇവിടുന്ന് രക്ഷപ്പെട്ട കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ റിപോര്‍ടിനെ തുടര്‍ന്നാണ് വ്യാപാരിക്കെതിരെ കേസെടുത്തത്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.