'അശ്ലീല ചിത്രം കാണിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു'; തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി; പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു
Jan 27, 2022, 08:31 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.01.2022) തലസ്ഥാനനഗരിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം നടന്നതായി പരാതി. ബസ് കാത്ത് നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
രാത്രി ഒന്‍പത് മണിയോടെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തുവെന്നാണ് വിവരം. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാര്‍ അക്രമിയെ പിടികൂടിയെങ്കിലും ഇയാള്‍ ഇവരുടെ കയ്യില്‍നിന്നും കുതറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.