Assault | 'ലഹരിക്കായി പണം നൽകിയില്ല; അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു'
Oct 21, 2022, 11:24 IST
കണ്ണൂർ: (www.kvartha.com) ലഹരിക്കായി പണം നൽകാത്തതിനെ തുടർന്ന് വയോധികയായ അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചതായി പൊലീസ്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വടക്കെ പൊയിലൂരിലെ വടക്കെയിൽ ജാനുവി (65) നെയാണ് ആക്രമച്ചത്. ഇവരുടെ കൈകൾക്ക് പരുക്കേറ്റിട്ടുണ്ട്. ലഹരിക്കടിമയായ മകന്റെ കൊടുവാൾ ഉപയോഗിച്ചുളള വെട്ട് ഇരുകൈ കൊണ്ടും തടുക്കാൻ ശ്രമിച്ചപ്പോഴാണ് പരുക്കേറ്റതെന്നാണ് പറയുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജാനുവിനെ തലശേരി ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ജാനു പരാതി നൽകാത്തതിനാൽ മകൻ നിഖിൽ രാജിനെതിരെ പൊലിസ് കേസെടുത്തിട്ടില്ല. സംഭവത്തിന് ശേഷം നിഖിൽ രാജിനായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords: Kerala, Kannur, News, Top-Headlines, Latest-News, Assault, Woman, Police, hospital, Assault against woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.