പൊലിസിനെ അക്രമിച്ചു പരുക്കേൽപ്പിച്ച കവർച്ചാ കേസിലെ പ്രതി റിമാൻഡിൽ
Jan 21, 2020, 20:16 IST
കണ്ണൂര്‍: (www.kvartha.com 21/01/2020) പോലീസ് സംഘത്തിനുനേരെ അക്രമം അഴിച്ചുവിട്ട കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ. കവര്‍ച്ചാ കേസ് പ്രതിയായ ചാലക്കുന്ന് അജേഷ് (27) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം.
ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം പ്രതി ഉള്‍പ്പെടെ രണ്ടംഗ സംഘം കണ്ണൂര്‍ താവക്കര റെയില്‍വേ ട്രാക്കിനു സമീപം കാല്‍നടയാത്രക്കാരനെ കൊള്ളയടിച്ച് രണ്ടര പവന്റെ സ്വര്‍ണമാലയും 30,000 രൂപയും കവര്‍ന്നിരുന്നു. ഈ കേസില്‍ കൂട്ടുപ്രതികളായ മസില്‍ നിയാസ്, നവാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും അജേഷ് രക്ഷപ്പെട്ടു.
തിങ്കളാഴ്ച പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ താവക്കരയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് പ്രതി പരാക്രമം കാട്ടിയത്. ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരായ അജിത്, സുഭാഷ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Police, Case, Assault, Robbery, Remanded, Assault against police; Robbery case accused remanded
Keywords: Kerala, Kannur, News, Police, Case, Assault, Robbery, Remanded, Assault against police; Robbery case accused remanded
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.