Police Report | ബിഎംഎസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: രാഷ്ട്രീയമില്ലെന്ന് പൊലീസ് പ്രാഥമിക അന്വേഷണ റിപോർട്; യുവാവിന്റെ നില ഗുരുതരം
Nov 21, 2022, 10:48 IST
തലശേരി: (www.kvartha.com) ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടയില്‍പീടികയില്‍ ബിഎംഎസ് പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍ അശ്വന്തിന് (29) വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തിരിച്ചറിഞ്ഞതായി ന്യൂമാഹി പൊലീസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ദേഹമാസകലം വെട്ടേറ്റ തലശേരി വടക്കുമ്പാട് കൂളിമുക്കിലെ അശ്വന്ത് ചാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അതീതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അശ്വന്തിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.
വെന്റിലേറ്ററുടെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദേഹമാസകലം വെട്ടേറ്റ ഇയാളുടെ കൈകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തലശേരി എസിപി നിഥിന്‍ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കൂടുതല്‍ അക്രമമൊഴിവാക്കുന്നതിനായി വന്‍ പൊലീസ് സന്നാഹമാണുള്ളത്.
ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാനദിനാചരണം നടക്കാനിരിക്കെ അതീവ ഗുരുതരമായ സാഹചര്യമാണ് തലശേരി താലൂകിലുള്ളത്. അശ്വന്തിന് വെട്ടേറ്റ സംഭവത്തില്‍ രാഷട്രീയമില്ലെന്ന് കരുതുന്നുണ്ടെങ്കിലും അതു രാഷ്ട്രീയ ഏറ്റുമുട്ടിലിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയാണ് പൊലീസ് വെച്ചു പുലര്‍ത്തുന്നത്. വ്യക്തിപരമായ തര്‍ക്കമാണ് അപായപ്പെടുത്തുന്നതിന് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Keywords: Assault against BMS worker: Police preliminary investigation report says there is no politics, Kerala,Thalassery,News,Top-Headlines,Police,Assault,Politics,Investigates,BMS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.