ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) അസാമില്‍ നിന്നും വില്‍പനയ്ക്കായി കൊണ്ടു വരുന്നതിനിടെ ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവുമായി അസാം സ്വദേശി തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. റിജാബുള്‍ ഹകി(23) നെയാണ് തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തുവെച്ച് ഞായറാഴ്ച വൈകുന്നേരം സര്‍കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ എം വി അശ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അസമില്‍ നിന്ന് എത്തിച്ച കഞ്ചാവ് തളിപ്പറമ്പിലും പരിസരങ്ങളിലും ചില്ലറ വില്‍പനക്ക് കൊണ്ടുവന്നതാണെന്ന് എക്‌സൈസ് പറഞ്ഞു. റെയ്ഡ് നടത്തിയ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശരത് കെ, വിനേഷ് കെ, ഷൈജു കെ വി, വിനീത് പി ആര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Keywords: Assam native arrested with ganja, Arrested, News, Drugs, Arrest, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

