Dead | അശോക ഫാര്‍മസ്യൂടികല്‍സ് എംഡി ഡോ. യുകെ പവിത്രന്‍ നിര്യാതനായി

 


കണ്ണൂര്‍: (www.kvartha.com) അശോക ഫാര്‍മസ്യൂടികല്‍സ് മാനേജിംഗ് പാര്‍ട് ണറും അശോക ഫാര്‍മസി ഉടമയും അശോകം ബീച് റിസോര്‍ട്, അശോക ഡെന്റല്‍ ക്ലിനിക് എന്നിവയുടെ സ്ഥാപകനുമായ ഡോക്ടര്‍ യുകെ പവിത്രന്‍ (87) നിര്യാതനായി. പരേതരായ എംകെ കുഞ്ഞിരാമന്‍ വൈദ്യരുടെയും ഉപ്പോട്ട് ശാരദയുടെയും മകനാണ്.

കേരള ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക് ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ടെന്നീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ഷടില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ യുനൈറ്റഡ് ക്ലബ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ടെനീസ്, ഷടില്‍ ജില്ലാ ചാംപ്യനായിരുന്നു. 2017ല്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയിട്ടുണ്ട്.

ഭാര്യ: പരേതയായ പ്രേമപ്രഭ. മക്കള്‍: ഡോ. നിഷ്‌ന പവിത്രന്‍ (എച് ഒ ഡി, പ്രോസ്‌തോ ഡെന്‍ടിക്‌സ്, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ്), നാദിയ പവിത്രന്‍ (യു എസ് എ), പരേതനായ നവീന്‍ പവിത്രന്‍. മരുമക്കള്‍: ഡോ. പ്രദീപ് കുമാര്‍ (സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍), റിങ്കു നവീന്‍ (മാനേജിംഗ് പാര്‍ട് ണര്‍, അശോക ഫാര്‍മസ്യൂടികല്‍സ്), ഷൈന്‍ തങ്കപ്പന്‍ (യു എസ് എ).

Dead | അശോക ഫാര്‍മസ്യൂടികല്‍സ് എംഡി ഡോ. യുകെ പവിത്രന്‍ നിര്യാതനായി

സഹോദരങ്ങള്‍: ഡോ. ഇന്ദ്രാണി, സുലോചന, രത്‌നമ്മ, ലളിത, ഉഷ, ആര്യ, പരേതരായ കരുണാകരന്‍, ഡോ. ശ്രീമതി കൃഷ്ണന്‍, കൗസല്യ, മാധവന്‍, ലീല, സുനന്ദ, മോഹനന്‍, രവീന്ദ്രന്‍, ശ്രീശന്‍, സുമന.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Keywords:  Ashoka Pharmaceuticals MD Dr. UK Pavithran passed away, Kannur, News,  Dr. UK Pavithran Passed Away, Ashoka Pharmaceuticals MD, Dead, Obituary, Funeral, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia