Asha Death | അമ്മയെ അവസാനമായി കാണാന്‍ മക്കളെത്തി; ആശയുടെ മൃതദേഹം സംസ്‌കരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തൃശൂര്‍: (www.kvartha.com) കുന്നിക്കുരു കഴിച്ചതിന് പിന്നാലെ മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം മക്കളെത്തി. പത്തും നാലും വയസുള്ള ആണ്‍മക്കളെത്തിയതോടെ മൂത്ത മകന്‍ സഞ്ജയ് സംസ്‌കാര ചടങ്ങുകള്‍ നടത്തി. എന്നാല്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ മക്കളെ അച്ഛന്റെ വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടുപോയി. 
Aster mims 04/11/2022

പൊലീസ് സന്തോഷിന്റെയും ആശയുടെയും വീട്ടുകാരുമായുണ്ടാക്കിയ ധാരണയിലാണ് കുട്ടികളെ തിരികെ കൊണ്ടുപോയത്. മക്കളെ അച്ഛന്റെ വീട്ടുകാര്‍ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നീളുകയായിരുന്നു.

എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടു. ജില്ലാ കലക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടര്‍ന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്, ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിക്കുകയായിരുന്നു.

ഭര്‍തൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടര്‍ന്ന്, മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. നാട്ടികയിലെ ഭര്‍തൃവീട്ടില്‍ വെച്ചാണ് ആശ കുന്നിക്കുരു കഴിച്ച അവശനിലയിലായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. ആശയുടെ മരണസമയം കുടുംബവും സന്തോഷും ആശുപത്രിയിലുണ്ടായിരുന്നു. 

Asha Death | അമ്മയെ അവസാനമായി കാണാന്‍ മക്കളെത്തി; ആശയുടെ മൃതദേഹം സംസ്‌കരിച്ചു


മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ സന്തോഷ് ആശുപത്രിയില്‍ നിന്ന് മടങ്ങിയെന്നും നാട്ടികയില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പാവറട്ടി വീട്ടില്‍ സംസ്‌കാരം നിശ്ചയിച്ചു. എന്നാല്‍ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചതോടെ സംസ്‌കാരം വൈകുകയായിരുന്നു. ആശയുടെ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

ആശയും സന്തോഷും 12 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നും ഇവര്‍ പറയുന്നു.

Keywords:  News,Kerala,State,Thrissur,Top-Headlines,Latest-News,Death,Funeral,Children, Asha death: children reached their home to see mother for last time 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia