Ascension | ലയണ്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഓഗസ്റ്റ് ആറിന് നടക്കും

 


കണ്ണൂര്‍: (www.kvartha.com) കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ ലയണ്‍സ് ക്ലബുകളുടെ കൂട്ടായ്മയായ ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യിലെ പുതിയ കാബിനറ്റ് ഓഫീസര്‍മാരുടെ സ്ഥാനാരോഹണം ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്ക് ഏച്ചൂര്‍ സിആര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Ascension | ലയണ്‍സ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഓഗസ്റ്റ് ആറിന് നടക്കും

ചടങ്ങില്‍ വെച്ച് ചാര്‍ടേഡ് അകൗണ്ടന്റ് ടികെ രജീഷ് ഡിസ്ട്രിക് ഗവര്‍ണറായി ചുമതയേല്‍ക്കും. സിനിമാ താരവും നര്‍ത്തകനുമായ ടികെ വിനീത് ആദരവ് ഏറ്റുവാങ്ങും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചടങ്ങില്‍ വെച്ച് തുടക്കം കുറിക്കും. ഡിസംബര്‍ മൂന്നിന് കോഴിക്കോട് വെച്ച് സമൂഹ വിവാഹം, തിമിര രോഗ പരിശോധന, സൗജന്യ ശസ്ത്രക്രിയക്കുള്ള 50 കാംപുകള്‍, 400 പേര്‍ക്ക് കൃത്രിമ കാല്‍, ശരീര വൈകല്യമുള്ള 50 പേര്‍ക്ക് സഹായ ഉപകരണങ്ങളുടെ വിതരണം, തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം മെച്ചപ്പെടുത്താന്‍ സംവിധാനം, അപേക്ഷ നല്‍കിക്കഴിഞ്ഞ 50 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വിലവരുന്ന വീട്, വിലക്കുറവില്‍ ലഭിക്കാന്‍ ജില്ലയില്‍ ഒരു കേന്ദ്രം തുടങ്ങിയ പ്രോജക്ടുകള്‍ നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ എം വിനോദ് കുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ പി ടി ജലീല്‍, പ്രദീവ് പ്രതിഭ, പ്രസൂണ്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.

Keywords:  Ascension of Lions officials will be held on August 6, Ascension, Kannur,News, Lions Officials, Kerala News, Press Meet. Application, Hospital, Dialysis, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia